ഇതൊരു ഫീൽ ഗുഡ് സിനിമയല്ല റിയലിസ്റ്റിക് സിനിമയുമല്ല, കംപ്ലീറ്റ് ആക്ഷൻ ത്രില്ലറുമല്ല... ഈ മൂന്ന് തരം സിനിമകളും അരങ്ങു വാഴുന്ന കാലത്ത് വത്യസ്തസ്ഥമായ അനുഭവം സമ്മാനിക്കുകയാണ് പൊറിഞ്ചു മറിയം വർഗീസ്.. ഒരു കാലത്ത് മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജോഷിയുടെ തിരിച്ചു വരവ് എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മോഹൻലാലും- അമല പോളും ഒന്നിച്ച് 2015-ൽ പുറത്തിറങ്ങിയ ഓ ലൈല ഓ ആയിരുന്നു ജോഷിയുടെ അവസാന ചിത്രം. 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി തിരിച്ചുവരുമ്പോൾ ടിക്കറ്റ് എടുത്ത് തിയേറ്ററിൽ കയറുന്നവർക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല. സൂപ്പർ താരങ്ങളുടെ സാന്നിധ്യം ജോഷി സിനിമകളിൽ ഉണ്ടാകാറുണ്ട്... എന്നാൽ ഈ ചിത്രത്തിൽ അദ്ദേഹം വേറിട്ട പരീക്ഷണം നടത്തി. താര പരിവേഷത്തിന്റെ ബാധ്യതയില്ലാത്ത മൂന്ന് അഭിനേതാക്കൾക്ക് മത്സരിച്ചഭിനയിക്കാനുള്ള ഒരു വേദി ഒരുക്കുകയായിരുന്നു ജോഷിയെന്ന സംവിധായകൻ ഇവിടെ. ഇനി കഥയിലേക്ക് കടക്കാം... 1985 കാലഘട്ടത്തിലെ തൃശൂർ പട്ടണമാണ് കഥയ്ക്ക് പശ്ചാത്തലം ഒരുക്കുന്നത്. ടൈറ്റിൽ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ കാട്ടാളൻ പൊറിഞ്ചു. ആലപ്പാട്ട് മറിയം പുത്തൻപള്ളി ജോസ്...സ്കൂൾ കാലം മുതൽ ഉറ്റ ചങ്ങാതികൾ... ജോസിനും മാറിയത്തിനുമിടയിൽ കൗമാരകാലത്തിൽ മൊട്ടിടുന്ന പ്രണയം, പിന്നീടങ്ങോട്ട് കഥയിലുടനീളം നിർണായകമാണ്. പേരു കേട്ട സമ്പന്ന കുടുംബത്തിലെ അംഗമാണ് മറിയം... പിതാവിന്റെ മരണത്തിനു വേഷം പലിശക്ക് പണം കൊടുക്കുന്ന ഏർപ്പാട് ഏറ്റെടുത്ത് തൃശൂർ അങ്ങാടി അടക്കി വാഴുകയാണവൾ...ചട്ടയും മുണ്ടും ധരിച്ച് ബീഡി വലിച്ചു പള്ളിപെരുന്നാളിന് സുഹൃത്തുക്കൾക്കൊപ്പം നൃത്തം വച്ച് വെറ്റിലയും മുറുക്കി അൽപം മദ്യപാനവും ശീലമാക്കിയ മറിയം.. ഒറ്റ നോട്ടത്തിൽ മറിയം ജീവിതം നന്നായി ആഘോഷിക്കുകയാണെന്ന് തോന്നുമെങ്കിലും അവൾക്കുള്ളിൽ ഒരു നൊമ്പരമുണ്ട്. പുത്തൻപള്ളി ജോസ് ആണെങ്കിൽ ജീവിതം നന്നായി ആഘോഷിക്കുന്ന പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ഒരു യുവാവ്..എന്നിരുന്നാലും കുടുംബത്തിലുള്ളവർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവൻ.. നിഷ്കളങ്കൻ... സർവോപരി മറിയത്തിന്റെയും പൊറിഞ്ചുവിന്റെയും മനസാക്ഷി സൂക്ഷിപ്പുകാരൻ.. ഇറച്ചി വെട്ടാണ് പൊറിഞ്ചുവിന്റെ തൊഴിൽ... കാരിരുമ്പിന്റെ കരുത്തുള്ളവൻ.. അതുകൊണ്ടു തന്നെ സ്ഥലത്തെ പ്രധാന മുതലാളിയുടെ വിശ്വസ്തൻ.. പൊറിഞ്ചുവിന്റെ കൈകരുത്താണ് മുതലാളിയുടെ ആയുധം. ആദ്യപകുതിയിൽ മൂവരുടെയും ജീവിതാഘോഷങ്ങളാണ്... പള്ളി പെരുനാൾ, ബാൻഡ് സെറ്റ്, അടിപിടികേസുകൾ.. വെല്ലുവിളികൾ ഇങ്ങനെ പോകുന്നു അവരുടെ ജീവിതം. രണ്ടാം പകുതിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് സംഘർഷഭരിതമായ നിമിഷങ്ങളാണ്... ടൈറ്റിൽ റോളിൽ എത്തുന്ന ജോജു, നൈല ഉഷ, ചെമ്പൻ വിനോദ് ഇവരുടെ പ്രകടനമാണ് ചിത്രത്തിന്റെ ഊർജം. തുടക്കം മുതൽ ഒടുക്കം വരെ ഒരേ നിലയിൽ നിർത്തുന്നതും ഇവരുടെ പ്രകടനം തന്നെ. ടി.ജി രവി, സുധി കോപ്പ, വിജയ രാഘവൻ ഭീരുവായ വില്ലനെ അവതരിപ്പിക്കുന്ന രാഹുൽ മാധവ് തുടങ്ങിയ എല്ലാ താരങ്ങളും അതിമനോഹരമായി തന്നെയാണ് തങ്ങളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 1980 കളിലെ തൃശ്ശൂരിനെ പുനഃസൃഷ്ടികാൻ കലാസംവിധായകനും ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാചരപ്പിള്ളിയും എടുത്തിരിക്കുന്ന കഠിനാധ്വാനം അഭിനന്ദനാർഹമാണ്. ജേക്സ് ബിജോയി ചിട്ടപ്പെടുത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയെ കൂടുതൽ മിഴിവുറ്റതാക്കി Content Highlights :Porinju Mariam Jose Movie Review Directed By Joshiy starring Nyla Usha Chemban Vinod Joju George
from movies and music rss https://ift.tt/2HC47z9
via
IFTTT
No comments:
Post a Comment