സംവിധായകൻ രാജമൗലി സമ്മാനിച്ച ബാഹുബലിയുടെ ആടയാഭരണങ്ങൾ ഇറക്കിവെച്ച് നടൻ പ്രഭാസ് വീണ്ടും വെള്ളിത്തിരയിൽ, ബഹുഭാഷകളിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ പ്രദർശനത്തിനൊരുങ്ങി. സാഹോ എനിക്കൊരു അഗ്നിപരീക്ഷയാണ്, കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രിയപ്പെട്ട ബാഹുബലിയെന്ന കഥാപാത്രത്തിന്റെ നിഴൽ ഇന്നും എനിക്കൊപ്പമുണ്ട്. അതിൽനിന്നും പുറത്തുകടക്കുകയെന്ന ശ്രമകരമായൊരു ദൗത്യമാണ് ഈ ചിത്രത്തിലൂടെ നടത്തുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ചേരുവകളെല്ലാം ചേർത്താണ് സാഹോ ഒരുക്കിയിരിക്കുന്നത്.- ആഡംബരഹോട്ടൽമുറിയിലിരുന്ന് നടൻ പ്രഭാസ് തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി... സാഹോ നൽകുന്ന പ്രതീക്ഷകൾ സാഹോയെന്നാൽ ജയ് ഹോ എന്നാണ്. പരീക്ഷണങ്ങളിലൂടെ കടന്നുപോയി വിജയംനേടുന്ന നായകന്റെ കഥയാണിത്. ബാഹുബലി ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം പൊതു ഇടങ്ങളിലെത്തുമ്പോഴെല്ലാം ആ പേരുകൂട്ടിയാണ് എന്നെ എല്ലാവരും വിളിച്ചിരുന്നത്. കലാസംവിധാനം നിർവഹിച്ച സാബുസിറിൾ സിനിമയിലെ ഓരോ രംഗവും മനോഹരമായാണ് ഒരുക്കിയത്. ഗാനരംഗങ്ങളും ആക്ഷൻ സീക്വൻസുകളും കോടികൾ ചെലവിട്ടാണ് ചിത്രീകരിച്ചത്. ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന സിനിമയാണിത്. അവതരണത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ടീം തന്നെയാണ് ചിത്രത്തിനു പുറകിൽ പ്രവർത്തിച്ചത്. അഭിനയജീവിതത്തിൽ സാഹോ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാഹുബലിയിലെ നായകനെത്തേടി ഇന്ത്യയിലെ മികച്ച സംവിധായകരെല്ലാം എത്തിയിരുന്നു. എന്നിട്ടും സുജീത്ത് റെഡി എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രത്തിനൊപ്പം പ്രഭാസ് ചേർന്നു, എന്താണ് അങ്ങനെയൊരു തീരുമാനം ബാഹുബലിക്കുശേഷം ആർക്കൊപ്പം എന്ന ചോദ്യം പ്രസക്തമായിരുന്നു. അതുകൊണ്ടുതന്നെ ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിത്. തിരക്കഥയുടെ കരുത്തും കഥാപാത്രത്തിന്റെ പ്രസക്തിയുംതന്നെയാണ് സുജീത്തിനൊപ്പം സാഹോയിലേക്ക് ചേരാൻ എന്നെ പ്രേരിപ്പിച്ചത്. ബാഹുബലി നൂറ്റാണ്ടുകൾ പുറകിലുള്ള കഥയാണ് പറയുന്നതെങ്കിൽ സാഹോയിലെ നായകൻ ജീവിക്കുന്നത് ഇന്നത്തെ ലോകത്താണ്. തീപാറുന്ന സംഘട്ടനങ്ങളും അതിശയിപ്പിക്കുന്ന ടെക്നോളജിയുടെ വേഗവുമെല്ലാം കഥയ്ക്ക് കൂട്ടായി എത്തുന്നുണ്ട്. വർഷങ്ങളായി പരിചയമുള്ള ഒരു സംഘമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത്. അവരുടെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. ബാഹുബലിയുടെ ഇമേജിനുപുറത്തുവരാൻ സാഹോയിലെ കഥാപാത്രത്തിനു കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. സിനിമ സ്വീകരിക്കപ്പെടുന്നതോടെ കഥയ്ക്കും കഥാപാത്രത്തിനും തുടർച്ചയുണ്ടായേക്കാം. പ്രഭാസിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് സാഹോ. ചിത്രീകരണവിശേഷങ്ങൾ തെലുങ്കിലും ഹിന്ദിയിലുമാണ് സാഹോ ചിത്രീകരിച്ചത്. മലയാളം, കന്നഡ, തമിഴ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുകയായിരുന്നു. ഹിന്ദി എഴുതാനും വായിക്കാനും അറിയാമെങ്കിലും ഒഴുക്കോടെ സംസാരിക്കാൻ പ്രയാസമായിരുന്നു. കഥാപാത്രത്തിന് സ്വന്തം ശബ്ദംതന്നെ നൽകണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അതിനായി ഡയലോഗുകൾ പഠിച്ചെടുത്ത് പറയുകയായിരുന്നു. ചിത്രത്തിലെ നായിക ശ്രദ്ധകപൂർ ഉൾപ്പെടെയുള്ളവർ അതിനായി എന്നെ സഹായിച്ചു. സാഹോയ്ക്കുവേണ്ടി ശരീരഭാരം കുറച്ചു. ട്രെയ്നർ ലക്ഷ്മൺ റെഡ്ഡിയുടെ നേതൃത്വത്തിലാണ് വർക്കൗട്ടുകൾ മുന്നോട്ടുപോയത്. സിനിമയ്ക്കുവേണ്ടി നിർമിച്ച ട്രക്കുകളും ഫാക്ടറികളുമെല്ലാം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അബുദാബിയിൽവെച്ച് നടത്തിയ ചേസിങ് രംഗങ്ങൾ തിയേറ്ററുകളിൽ ഇളക്കം തീർക്കുന്നതായിരിക്കും. Content Highlights : Actor Prabhas Interview On New Movie Saaho
from movies and music rss https://ift.tt/2L4QVnh
via
IFTTT
No comments:
Post a Comment