Tuesday, August 27, 2019

'കണ്ടാല്‍ പറയോ, കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ച പെങ്കൊച്ചാണെന്ന്' ഷോണ്‍ റോമിയെ കണ്ട് സോഷ്യല്‍മീഡിയ

ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ ആചാരി എന്നിവർ അഭിനയിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോൺ റോമി. ദുൽഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടൻ പെൺകുട്ടിയായാണ് ഷോൺ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടൻ പെൺകുട്ടിയുടെ വേഷത്തിൽ ഷോൺ എത്തിയിരുന്നു. മോഡലായ ഷോണിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ. ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടഷോണിനെ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നായിക തന്നെയാണോ എന്നാണ് പലരും സംശയിക്കുന്നത്. ഹോട്ട് ആയിരിക്കുന്നു എന്നും കറുത്ത വജ്രം എന്നും മിസ് ഇന്ത്യ മത്സരത്തിന് ശ്രമിക്കണമെന്നുമെല്ലാം ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം മലയാളത്തിലെ ഒരു നടിയെയും ഇതുപോലെ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നില്ലെന്ന കമന്റുമായി സദാചാരവാദികളും എത്തിയിട്ടുണ്ട്. അത്തരം കമന്റുകളെ പൂർണമായും തള്ളി ഷോണിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് മറ്റുള്ളവർ രംഗത്തു വന്നിട്ടുണ്ട്. Content Highlights : actress and model Shaun Romy instagram pics

from movies and music rss https://ift.tt/322ob5a
via IFTTT

No comments:

Post a Comment