ഒമർ ലുലു ഫേസ്ബുക്കിലൂടെ പങ്കുവെച്ച ശക്തിമാൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. തൊണ്ണൂറുകളിലും രണ്ടായിരമാണ്ടിന്റെ ആദ്യവും കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള ടെലിവിഷൻ പ്രേക്ഷകരുടെ ആരാധനാ കഥാപാത്രമായിരുന്ന ശക്തിമാന്റെ ചിത്രമാണ് ഒമർ ലുലു പങ്കുവെച്ചിരിക്കുന്നത്. ശക്തിമാൻ സീരിയലിന്റെ നിർമ്മാതാവ് കൂടിയായിരുന്ന മുകേഷ് ഖന്നയാണ് സീരിയലിൽ ആ വേഷം കൈകാര്യം ചെയ്തത്. എന്നാൽ ഈ ചിത്രത്തിലെ ശക്തിമാൻ മുകേഷ് ഖന്നയല്ല, മലയാളികളുടെ സ്വന്തം മുകേഷാണ്. ധമാക്ക എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളിലൊന്നാണ് ഒമർ ലുലു പങ്കുവെച്ചിരിക്കുന്നത്. അന്തസ്സുള്ള ശക്തിമാൻ എന്ന അടിക്കുറിപ്പോടെയാണ്മുകേഷിന്റെ ചിത്രം ഒമർ ലുലുപങ്കുവെച്ചിരിക്കുന്നത്. എം കെ നാസർ ആണ് ധമാക്ക നിർമ്മിക്കുന്നത്. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ മോഹൻലാൽ നിലാപ്പൈതലേ എന്നു വിളിച്ചോമനിക്കുന്ന അരുൺ ആണ് ധമാക്കയിൽ നായകനാകുന്നത് എന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു.ബാലു വർഗീസ്, ഗണപതി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. View this post on Instagram ശക്തിമാനായി ശക്തി കാണിക്കാൻ ഒമർ ലുലു ചിത്രം ധമാക്കയിൽ നമ്മുടെ സ്വന്തം മുകേഷേട്ടൻ ❤🔥 #omarlulu #newmovie #dhamakka #location #funtimes #mukeshettan #actor #mukesh #comedian #bestactor #mollywood_cap💯 #evergreen #hero #shakthiman #sakthiman A post shared by CINEMA SANCHARI (@cinema__sanchari) on Aug 26, 2019 at 9:08pm PDT Content Highlights :Omar Lulu director shares Shaktiman picture of Mukesh in facebook viral
from movies and music rss https://ift.tt/2MEDZHR
via
IFTTT
No comments:
Post a Comment