Monday, August 26, 2019

ആദ്യത്തെ കണ്‍മണി ആണോ പെണ്ണോ, വെളിപ്പെടുത്തി ആമി ജാക്‌സണ്‍

എമി ജാക്സണും പ്രതിശ്രുത വരൻ ജോർജ് പനിയോട്ടും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭകാലം തുടങ്ങിയപ്പോൾ മുതൽ നിരവധി ചിത്രങ്ങൾ എമി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. വലിയ വയറും വയറിലെ സ്ട്രെച്ച് മാർക്കും ശരീരത്തിന്റെ ഭാരം വർധിക്കുന്നതുമെല്ലാം എമി കൃത്യമായി തന്റെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ എമിയെപ്പോലെ തന്നെ ആരാധകരും കാത്തിരിപ്പിലാണ്. ഇപ്പോഴിതാ തനിക്കു ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ലിംഗമേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആമി. ട്വിറ്ററിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തനിക്ക് ആൺ കുട്ടിയാണ് ജനിക്കാൻ പോകുന്നതെന്നാണ് വീഡിയോയിലൂടെ താരം വെളിപ്പെടുത്തുന്നത്. ആമിയുടെ വീഡിയോ നിമിഷങ്ങൾക്കകമാണ് സോഷ്യൽമീഡിയയിൽ വൈറലായത്. 27 വയസുള്ള താരം ഇപ്പോൾ ലണ്ടനിലാണ് താമസം. ഈ വർഷം മാർച്ചിലായിരുന്നു എമിയും ജോർജും തങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. 2010-ൽ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ഇന്ത്യൻ സിനിമയിൽ തുടക്കം കുറിച്ചത്. ശങ്കർ സംവിധാനം ചെയ്ത 2.0ലാണ് ആമി അവസാനമായി അഭിനയിച്ചത്. We're having a........ ✨💙🧚🏼♂️ pic.twitter.com/DGSqvYKYZr — Amy Jackson (@iamAmyJackson) August 26, 2019 Content Highlights :Amy Jackson reveals gender of her baby

from movies and music rss https://ift.tt/325vSI0
via IFTTT

No comments:

Post a Comment