Monday, August 26, 2019

ഒറ്റ കാറ്റിന് ഷാരൂഖ് രാജേഷ് ഖന്നയായി, ബോൾഡല്ല, ബാൾഡാവാൻ സമയമായെന്ന് ആയുഷ്മാൻ ഖുറാന

വ്യത്യസ്തമായ വേഷങ്ങൾ കണ്ടെടുത്ത് അവതരിപ്പിക്കുന്നതിൽ അപാരമായൊരു മിടുക്കുണ്ട് ആയുഷ്മാൻ ഖുറാനയ്ക്ക്. ഇതുവരെ ചെയ്ത വേഷങ്ങൾ തന്നെ അതിനുള്ള തെളിവ്. പുതിയ ചിത്രമായ ബാലയിലും ഇത്തിത്തരത്തിലുള്ള വേറിട്ടൊരു വേഷത്തിലാണ് ആയുഷ്മാൻ ഖുറാന എത്തുന്നത്. കഷണ്ടിയുള്ള ഒരാൾ നേരിടുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. ഈ കഥാപശ്ചാത്തലത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ചിത്രത്തിന്റെ ആദ്യ ടീസർ. തൊപ്പിയൊക്കെ വച്ച് ബൈക്കിൽ ഷാരൂഖ് ഖാന്റെ കൊയി ന കൊയി ചാഹിയെ എന്ന ഗാനം പാടിവരുന്ന യുവാവാണ് ടീസറിന്റെ തുടക്കത്തിൽ. പെട്ടന്നൊരു കാറ്റ് വീശുന്നതോടെ സീൻ ശോകമാകും. തൊപ്പി പറന്നതോടെ നായകന്റെ കഷണ്ടി പുറത്തായി. അതോടെ പാട്ടും മാറി. രാജേഷ് ഖന്നയുടെ കട്ടി പതങ്ങിലെ യെ ജൊ മൊഹബ് ഹൈയും പാടിയാണ് പിന്നീടുള്ള യാത്ര. ബോൾഡല്ല, ചില ബാൾഡ് നീക്കങ്ങൾക്കുള്ള സമയമായെന്നാണ് കഷണ്ടിക്കാരനായ നായകനെ ചങ്കൂറ്റത്തോടെ അവതരിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് ആയുഷ്മാൻ ഖുറാന ടീസർ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചത്. അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭൂമി പട്നേക്കർ, യാമി ഗൗതം എന്നിവരും വേഷമിടുന്നു. ചിത്രം നവംബർ 22ന് തിയ്യറ്ററുകളിൽ എത്തും. Content Highlights:Ayushmann Khurrana Releases Bala Teaser Shah Rukh Khan Rajesh Khanna Bollywood

from movies and music rss https://ift.tt/2zjANZs
via IFTTT

No comments:

Post a Comment