വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്ന തന്റെ തീരുമാനത്തെ മലയാളത്തിലെ നടൻമാരടക്കമുള്ളവർപ്രശംസിച്ചുവെന്ന് നടി നമിതാപ്രമോദ്. ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ ആർ ജെ റാഫിയുമായി സംസാരിക്കുകയായിരുന്നു നമിത. കുടുംബജീവിതത്തിനു വില കല്പിക്കുന്നയാളാണെന്നും അതിനാലാണ് അങ്ങനെയൊരു തീരുമാനമെന്നും നമിത പറയുന്നു. മികച്ച തീരുമാനമെന്ന് പറഞ്ഞ് നടൻമാർ അടക്കം തന്നെ പ്രശംസിച്ചിട്ടുള്ളതായി നമിത വെളിപ്പെടുത്തി. നമിതയുടെ വാക്കുകൾ ഞാൻ കുടുംബത്തെ സ്നേഹിക്കുന്ന ഒരാളാണ്. വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോൾ അറുപത് എഴുപതു ദിവസം വീട്ടിൽ നിന്നും മാറിനിൽക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളർന്നതു കൊണ്ടായിരിക്കും. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്. അതിനാൽ എനിക്കൊരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോൾ നല്ലൊരമ്മയാണമെന്ന്. എന്റെ അഭിപ്രായമാണ് ഞാനീ പറയുന്നത്. കുറേപേർ എന്റെയടുത്ത് പറഞ്ഞു- വളരെ നല്ല തീരുമാനമാണിതെന്ന്. വളരെ നല്ല തീരുമാനമാണെന്ന് നടൻമാർ അടക്കം എന്നോട് പറഞ്ഞിട്ടുണ്ട്. നാലഞ്ചു കൊല്ലത്തിനുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ടെന്നും നമിത പറഞ്ഞു. ജീവിതത്തിൽ അങ്ങനെ പ്രാധാന്യമർഹിക്കുന്ന ഒരാൾ വന്നിട്ടു മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും നമിത പറഞ്ഞു. താൻ സ്കിൻ ലൈറ്റനിംഗ് ചെയ്തിട്ടുണ്ടെന്നും ചർമ്മത്തിന്റെ നിറം വെളുപ്പിക്കാനുള്ള ക്രീമുകളും കെമിക്കലുകളും ഉപയോഗിച്ചിട്ടുണ്ടെന്നും സിനിമാമേഖലയിൽ ഒരു കിംവദന്തി പ്രചരിക്കുന്നുണ്ടെന്നും എന്നാൽ അതു സത്യമല്ലെന്നും നമിത വ്യക്തമാക്കി. വെറുതെ ആവശ്യമില്ലാത്ത പണിയ്ക്കെന്തിനാ പോകുന്നത്. ഇതിന്റെ പാർശ്വഫലങ്ങളെന്തൊക്കെയെന്ന് എനിക്കറിയില്ല. സ്വാഭാവിക രൂപം പോരെ? വെറുതെ അത്തരം പണികൾക്കൊക്കെ പോയി വൃക്കയ്ക്കും കരളിനുമൊക്കെ ആപത്ത് വരുത്തിവയ്ക്കണോ? പക്ഷേ മലയാളത്തിലെ പല അഭിനേതാക്കളും അതുപയോഗിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും നമിത പറഞ്ഞു. Content Highlights : Namitha Pramod about marriage, skin lightening rumours interview with R J Rafi in club fm 94.3
from movies and music rss https://ift.tt/2Pbd6xh
via
IFTTT
No comments:
Post a Comment