Thursday, September 5, 2019

മാസ് ലുക്കില്‍ ടൊവിനോ, വരുന്നു എടക്കാട് ബറ്റാലിയന്‍ 06

ടൊവിനോ തോമസ് പ്രധാന കഥാപാത്രമാകുന്ന എടക്കാട് ബറ്റാലിയൻ 06ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. ഒരു മോട്ടോർബൈക്കിനരികിൽ താരം നിൽക്കുന്നതായാണ് പോസ്റ്ററിൽ. പട്ടാളക്കാരനായാണ് ടൊവിനോ ചിത്രത്തിൽ വേഷമിടുന്നത്. ലഡാക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 2019ൽ കൈനിറയെ ഹിറ്റുകളുമായി എത്തിയ ടൊവിനോയുടെ മറ്റൊരു മാസ് വരവായിരിക്കുമിതെന്നാണ് പോസ്റ്റർ നൽകുന്ന സൂചനകൾ. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് വലിയ വാർത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ നിർബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സംയുക്താ മേനോൻ ആണ് ചിത്രത്തിലെ നായിക. നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രന്റേതാണ് സ്ക്രിപ്റ്റ്. സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.കൈലാസ് മേനോൻ ആണ് സംഗീതം. Content Highlights : Edakkad Battalion 06 first look poster released by Mammooty

from movies and music rss https://ift.tt/2UtqP1i
via IFTTT

No comments:

Post a Comment