Thursday, September 5, 2019

ലാലിനൊപ്പം താളമിട്ട് പാടി വിജയലക്ഷ്മി, ഇട്ടിമാണിയിലെ ഗാനം

ഒടുവിൽ ആരാധകർ കാത്തിരുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലെ ആ ഗാനം പുറത്തെത്തി. മോഹൻലാലും വൈക്കം വിജയലക്ഷ്മിയും ചേർന്ന് പാടിയ കണ്ടോ കണ്ടോ എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദീപക് ദേവ് ആണ് സംഗീതം പകർന്നിരിക്കുന്നത്. സന്തോഷ് വർമ്മയുടേതാണ് വരികൾ. ദീപക് ദേവ്-മോഹൻലാൽ-വൈക്കം വിജയലക്ഷ്മി കോമ്പോയെ പുകഴ്ത്തുകയാണ് ആരാധകർ. കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെ മലയാള സിനിമാസംഗീതലോകത്തേക്കെത്തിയ ആരാധകരേറെയുള്ള വിജയലക്ഷ്മി ഒരു ഇടവേളയ്ക്കു ശേഷം പാടുന്ന ഗാനമാണിത്. ഒടിയനു ശേഷം മോഹൻലാൽ പിന്നണി ഗായകനാകുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകൻ, ഒടിയൻ തുടങ്ങിയ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രഹകൻ. Content Highlights :mohanlal and vaikkom vijayalakshmi sing for ittymaani made in china kando kando song

from movies and music rss https://ift.tt/2NSLFWS
via IFTTT

No comments:

Post a Comment