നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി. ലക്ഷ്മി രാജഗോപാൽ ആണ് വധു. ഞായറാഴ്ച്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വൈകീട്ട് കണിച്ചുകുളങ്ങരയിൽ സിനിമാരാഷ്ട്രീയസാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റെയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അനൂപ് ചന്ദ്രൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മുമ്പ് ആരാധകർക്കായി പങ്കുവച്ചിരുന്നു.രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രൻ സിനിമയിയിലെത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സ് എന്ന ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടർന്ന് അൻപതോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ബിഗ് ബോസ്സിലും അനൂപ് ചന്ദ്രൻ പങ്കെടുത്തിരുന്നു. സിനിമയേക്കാൾ ഉപരി കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അനൂപിന്റെ ചേർത്തലയിലെ സന്നിധാനം വീട്ടിൽ ഫാമും നെല്ലും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാർഷിക രംഗത്ത് സജീവമാണ്. Content Highlights :Anoop Chandran Got Married to Lakshmi Rajagopal
from movies and music rss https://ift.tt/32iZoKh
via
IFTTT
No comments:
Post a Comment