Sunday, September 1, 2019

സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി

സംവിധായകൻ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകൻ സിദ്ധാർഥ് ഭരതൻ വീണ്ടും വിവാഹിതനായി. സുജിനാ ശ്രീധരൻ ആണ് വധു.ഇരുവരും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. വടക്കാഞ്ചേരി ഉത്രാളിക്കാവിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടി മഞ്ജു പിള്ളയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. 2009-ലായിരുന്നു സിദ്ധാർഥിന്റെ ആദ്യ വിവാഹം. നടൻ ജഗതി ശ്രീകുമാറിന്റെ അനന്തരവളായ അഞ്ജു എം.ദാസായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ. അഭിപ്രായഭിന്നതകളെ തുടർന്നാണ് ഇവർ വിവാഹ മോചിതരാകുന്നത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് സിനിമയിൽ എത്തുന്നത്. പിന്നീട് അച്ഛൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ സംവിധാന രംഗത്തേക്കും കടന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സിദ്ധാർഥ് ആയിരുന്നു. റിമ കല്ലിങ്കലായിരുന്നു നായിക. ദിലീപിനെ നായകനാക്കി ചന്ദ്രേട്ടൻ എവിടെയാ വർണ്യത്തിൽ ആശങ്ക,എന്നീ സിനിമകളും സംവിധാനം ചെയ്തു. Content Highlights :Sidharth Bharathan Got Married Again Sidharth Bharathan Wedding Pictures

from movies and music rss https://ift.tt/34g5Fsg
via IFTTT

No comments:

Post a Comment