Friday, September 6, 2019

മാസും മനസും മാത്രമല്ല ഇട്ടിമാണി: റിവ്യൂ

ബോക്സ് ഓഫീസിൽ പുതു ചരിത്രം സൃഷ്ടിച്ച ലൂസിഫറിന് ശേഷം മോഹൻലാൽ നായകനായെത്തുന്ന ചിത്രം, ഏതാണ്ട് മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം.. ഏറെ പ്രത്യേകതകളുമായാണ് നവാഗതരായ ജിബി ജോജു ഒരുക്കിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രം തീയേറ്ററുകളിലെത്തിയത്.. ചൈനയിൽ ജനിച്ച്കുന്നംകുളത്ത് ജീവിക്കുന്ന മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണിയുടെയും അവന്റെ പ്രിയപെട്ടവരുടെയും കഥയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഡ്യൂപ്ലിക്കേറ്റന്റെ നാട് എന്ന വിളിപ്പേരുള്ളകുന്നംകുളവും ചൈനയും തമ്മിലുള്ള ബന്ധം തന്നെയാണ് ടൈറ്റിലിന്റെ ഹൈലൈറ്റ്. സ്വന്തം അമ്മയുടെ ഓപ്പറേഷന് പോലും കമ്മീഷൻ വാങ്ങുന്ന, അമ്മ തെയ്യാമ്മയുടെ ഭാഷയിൽ പറഞ്ഞാൽ വേണ്ടി വന്നാൽ അമ്മയുടെ കിഡ്നി വരെ വിറ്റ് കാശാക്കാൻ പോന്ന തനി ബിസിനസ്സുകാരനാണ് ഇട്ടിമാണി. നാട്ടിൽ ഒരു കാറ്ററിങ് സർവീസും അതിന്റെ മറവിൽ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ബിസിനസും ഇട്ടിമാണിക്കുണ്ട്. എന്നാൽ മനസ്സിൽ ഏറെ നന്മയുള്ളവനും അമ്മയെ ജീവനേക്കാളേറെ സ്നേഹിക്കുന്നവനുമാണ്. വയസ് കുറേയായിട്ടും ഇട്ടിമാണിക്ക് പെണ്ണ് കിട്ടിയിട്ടില്ല. അതിനും കാരണങ്ങൾ ഉണ്ട്. കുസൃതികളും കൗശലങ്ങളും അല്ലറ ചില്ലറ തട്ടിപ്പുകളുമായി ജീവിച്ചു പോകുന്ന ഇട്ടിമാണി അയൽക്കാരിയായ അന്നമ്മയുടെയും മക്കളുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്നമാണ് സംവിധായകർ രസച്ചരടിൽ കോർത്ത് പ്രേക്ഷകന് മുന്നിലെത്തിച്ചിരിക്കുന്നത്. ഇട്ടിമാണി എന്ന കുന്നംകുളത്തുകാരനിലൂടെ ആ പഴയ മോഹൻലാലിനെയാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരുപാട് സിനിമകളിൽ കണ്ടതാണെങ്കിലും കെപിഎസി ലളിതയും മോഹൻലാലും തമ്മിലുള്ള അമ്മ-മകൻ കോംമ്പോ മനസ് നിറയ്ക്കും. മറ്റ് കഥാപാത്രങ്ങളായെത്തിയ അജു വർഗീസ്, ധർമജൻ, രാധിക, സിദ്ധിഖ്, ഹരീഷ് കണാരൻ, ഹണി റോസ്, സലിം കുമാർ എന്നിവരെല്ലാം തന്നെ തങ്ങളുടെ റോളുകൾ മികച്ചതാക്കി. ചൈനയിലേയും കേരളത്തിലേയും മനോഹരദൃശ്യങ്ങൾ പകർത്തിയ ഷാജികുമാറിന്റെ ഛായാഗ്രഹണം എടുത്തു പറയണം. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ഇട്ടിമാണി കണ്ടിറങ്ങുന്ന പ്രേക്ഷകന് പറയാനുള്ളതും സിനിമയുടെ ടാഗ്​ലൈൻ തന്നെയായിരിക്കും ഇട്ടിമാണി മാസാണ്, മനസ്സുമാണ് Content Highlights :Ittymaani Made In China Movie Review Mohanlal Jibi Joju

from movies and music rss https://ift.tt/2MXYm2T
via IFTTT

No comments:

Post a Comment