രാഷ്ട്രീയത്തിന്റെ അതിർത്തി ഭേദിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഇന്ത്യാ-പാക് ക്രിക്കറ്റ് പോരാട്ടത്തിന്. ഇന്ത്യയ്ക്ക് പാകിസ്താനിലും പാകിസ്താന് ഇന്ത്യയിലും പഴയമട്ടിൽ കളിക്കുക എന്നത് ഒരു മരീചികയായി തുടരുകയാണ് ഇപ്പോഴും. ഇതിനിടെ കഴിഞ്ഞ ഒരു ഒരു പാകിസ്താനി മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ കണ്ട് ഇരുരാജ്യക്കാരും ശരിക്കും ഞെട്ടി. വിരാട് കോലിയും ശിഖർ ധവാനുമെല്ലാം പച്ചക്കുപ്പായമണിഞ്ഞ് പാക് ടീമിൽ. പാകിസ്താൻ ക്രിക്കറ്റ് ടീം ശ്രീനിഗറിൽ കളിക്കുന്നു. വിരാട് കോലി പാകിസ്താനു വേണ്ടി കളിക്കുന്നു. ഇത് മറ്റൊരു മിഥ്യ എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയിലാണ് കോലിയെയും ധവാനെയും രവീന്ദ്ര ജഡേജയെയും ആർ.അശ്വിനെയുമെല്ലാം പച്ച ജെഴ്സിയണിയിച്ച് പാക് താരങ്ങളുടെ നിരയിൽ പ്രതിഷ്ഠിച്ചത്. 2025ലേതെന്ന് പറയുന്ന വീഡിയോ ശ്രീനഗർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഒരു സാങ്കൽപിക ദൃശ്യത്തോടെയാണ് തുടങ്ങുന്നത്. പാകിസ്താനും ഇംഗ്ലണ്ടും തഖിലാണ് മത്സരമെന്നും പാകിസ്താൻ രണ്ട് ഇതിഹാസ ബാറ്റ്സ്മാന്മാരായ ബബർ അസമിനെയും വിരാട് കോലിയെയും അവതരിപ്പിക്കുന്നുവെന്നും പറയുന്നുണ്ട്. ഈ മത്സരത്തിൽ കോലി പാകിസ്താനെ വിജയിപ്പിക്കുമെന്നും പറയുന്നുണ്ട്. Pakistan cricket team playing in Srinagar, Virat Kohli playing for Pakistan. Just some regular delusions, nothing else. pic.twitter.com/swBnUp3ShM — Naila Inayat नायला इनायत (@nailainayat) September 4, 2019 വാർത്തമാനകാല സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിൽ വൈറലായിരിക്കുകയാണ് ഈ വീഡിയോ. വലിയ ചർച്ചയ്ക്കും ഇത് വഴിവച്ചിട്ടുണ്ട്. പരിഹാസമാണ് കൂടുതലെങ്കിലും ചിലരെങ്കിലും പാകിസ്താന്റെ ദുഷ്ടലാക്കും കണ്ടെത്തിയിട്ടുണ്ട്. Content Highlights:Virat Kohli Dhawan plays for Pakistan in bizarre viral video
from movies and music rss https://ift.tt/2A2DcYJ
via
IFTTT
No comments:
Post a Comment