Friday, September 6, 2019

ദുല്‍ഖര്‍ സുകുമാരക്കുറുപ്പാകുന്ന സിനിമയില്‍ അഭിനയിക്കണോ?

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. കേരളത്തെയാകെ വിറപ്പിച്ച ചാക്കോ വധക്കേസിലെ പ്രധാന പ്രതി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.ചിത്രത്തിൽ സുകുമാരക്കുറുപ്പായെത്തുന്നത് ദുൽഖറാണ്. ഉടനെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലേക്ക് പുതിയ മുഖങ്ങളെ തിരയുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി 80കളിലെ ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിക്കുകയാണ്. ആ ഗ്രാമത്തിലെ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്താനാണ് സിനിമാപ്രേമികളെ ക്ഷണിക്കുന്നത്. താത്പര്യമുള്ളവർക്ക് ആഗസ്റ്റ് 10 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 4.30 വരെ ഷൊർണൂർ കുളപ്പുള്ളി സമുദ്ര റീജൻസിയിൽ നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാം. പ്രായപരിധിയില്ല. പാലക്കാട്ടു നിന്നുള്ളവർക്കും മുടി നീട്ടി വളർത്തിയവർക്കും മുൻഗണനയുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9847522377 സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാമത്തെ സിനിമയാണ് കുറുപ്പ്. ദുൽഖർ സൽമാൻ നായകനാകുന്ന രണ്ടാമത്തെ ചിത്രവും. Content Highlights : Dulquer Salman as Sukumara kurup movie by Srinath Rajendran

from movies and music rss https://ift.tt/33krdDB
via IFTTT

No comments:

Post a Comment