34 വർഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ വേഷമിടുന്ന കുറുപ്പിൽ ഇന്ദ്രജിത്ത് സുകുമാരനും. ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആരും അറിയാക്കഥകൾ ഇനി അരങ്ങുവാഴും എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി കുറുപ്പിന്റെ ചിത്രീകരണം നടക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.നിമിഷ് രവിയാണ് ഛായാഗ്രഹണം.സംഗീതം സുഷിൻ ശ്യാം.ജിതിൻ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേൽ സായൂജ് നായരും കെ.എസ് അരവിന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.വേഫാറർ ഫിലിംസും എം സ്റ്റാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. Content Highlights :Kurup Movie Indrajith Sukumaran Dulquer Salmaan Sukumara kurup Biopic
from movies and music rss https://ift.tt/34slADD
via
IFTTT
No comments:
Post a Comment