തൃശ്ശൂർ പൂരം എന്ന സിനിമയുടെ ചിത്രികരണത്തിനിടെ നടൻ ജയസൂര്യയ്ക്ക് പരിക്ക്. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിറകിൽ പരിക്കേൽക്കുകയായിരുന്നു. ജയസൂര്യയെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു. അതുകൊണ്ടു തന്നെ അൽപ്പം ക്ഷീണം ഉണ്ടായിരുന്നു. വൈകുന്നേരത്തെ ഷൂട്ടിനിടെ പെട്ടന്ന് തല കറങ്ങി വീണു. ഇരുമ്പിന്റെ എന്തോ വസ്തുവിലാണ് തലയിടിച്ചത്. പെട്ടന്നു തന്നെ ആശുപത്രിയിലെത്തി വേണ്ട പരിശോധനകളെല്ലാം നടത്തി. കുഴപ്പമൊന്നുമില്ല. തലയ്ക്ക് പിറകിൽ ചെറിയ വേദനയുണ്ട്. ഓണം കഴിഞ്ഞ് ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കും-ജയസൂര്യ പറഞ്ഞു. ഈ വർഷത്തെ തൃശ്ശൂർ പൂരത്തിടെയാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശൂർ പൂരം എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടത്. പൂരപറമ്പിൽ വെച്ചു തന്നെ ചിത്രം അനൗൺസ് ചെയ്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. തൃശ്ശൂരുകാരുടെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശ്ശൂർ പുരമെന്ന് അണിയറ പ്രവർത്തകർ റയുന്നു. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. Content Highlights:Jayasurya actor injured while shooting Thrissur pooram movie, fight scene
from movies and music rss https://ift.tt/2ZFOX6J
via
IFTTT
No comments:
Post a Comment