ഇത് താരങ്ങളെപ്പറ്റിയും അർധ താരങ്ങളെപ്പറ്റിയും പറയപ്പെടുന്ന, പ്രചാരത്തിലൂടെ ശക്തി നഷ്ടപ്പെട്ട കഥയാണെന്ന് വിദഗ്ധാഭിപ്രായം. പക്ഷെ, എന്റെ കഥ നേരാണ്. സംഭവസ്ഥലം ഡൽഹിയിലെ കേരളാ ക്ലബ് അവസരം ഒരു പുസ്തകച്ചന്തയുടെ ഉദ്ഘാടനം. ഞാൻ ഏതാനും മാസങ്ങളിലായി എങ്ങും പുറത്തു പോകാതെ വീട്ടിൽ കഴിയുകയാണ്. എന്റെ തൊട്ടടുത്തിരുന്ന എം.എ.ജേക്കബിനെ ചന്തയുടെ സംഘാടകർ എന്നെ പരിചയപ്പെടുത്തി. ആദ്യം കാണുകയാണെന്ന് പറയുന്നത് ജാള്യം. അപ്പോഴാണ് ഇങ്ങേപുറം ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ എന്റെ ശ്രദ്ധയിൽപെട്ടത്. വിജയേട്ടാ.. എന്നു വിളിച്ചുകൊണ്ട് ചെറുപ്പക്കാരൻ ചടുലമായി എന്നോട് സംവദിക്കുന്നു. മനസ്സിലായില്ല ! ഞാൻ ക്ഷമാപണം ചെയ്തു. എന്റെ പേര് മമ്മൂട്ടി. ചെറുപ്പക്കാരൻ പറഞ്ഞു. ഇവിടെയാണ് വങ്കന്റെ ചോദ്യം പ്രകാശിക്കപ്പെടുന്നത്. ഞാൻ ചോദിച്ചു: മമ്മൂട്ടി എന്തു ചെയ്യുന്നു ?? ഞാൻ സിനിമാനടനാണ്.. ഞാൻ ചിരിച്ചു. മമ്മൂട്ടിയും. ആ ചെറുപ്പക്കാരന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഒ.വി. വിജയൻ അറിഞ്ഞില്ല എന്നത് ഒരു പ്രശ്നമല്ല, മമ്മൂട്ടിയെ ദൈവം അറിഞ്ഞാൽ മതി. Content Highlights:OV Vijayan writes about Mammootty, Birthday special
from movies and music rss https://ift.tt/31dZliI
via
IFTTT
No comments:
Post a Comment