Friday, September 6, 2019

'ഗുരുനാഥന്‍,സുഹൃത്ത്,ചേട്ടന്‍...വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാവില്ല മമ്മൂക്കയെ!'

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് യുവതാരം ഉണ്ണി മുകുന്ദൻ. സിനിമയിലെ ഗുരുനാഥൻ,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങൾ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകൾ പകർന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യൻ ഉണ്ണി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഉണ്ണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സിനിമയിലെ ഗുരുനാഥൻ,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങൾ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകൾ പകർന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യൻ. ബോംബെ മാർച്ചിലെ ഷാജഹാൻ മുതൽ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രം വരെ അങ്ങ് എന്നിൽ അർപ്പിച്ച വിശ്വാസം ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്.എന്നും ഇങ്ങനെ ഓരോ പിന്തുണയുമായി എനിക്കൊപ്പം മമ്മുക്ക ഉണ്ടായിരുന്നു. വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല മമ്മുക്ക അങ്ങയെ,ഈ അനിയന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.. Content Highlights : Unni Mukundan Birthday Wishes To Mammootty

from movies and music rss https://ift.tt/34y9ZmT
via IFTTT

No comments:

Post a Comment