Friday, September 6, 2019

'അനുഷ്‌കയ്ക്ക് വണ്ണം കൂടിയാല്‍ എന്ത്? അതില്‍ മറ്റുള്ളവര്‍ക്കെന്ത് കാര്യം?'

തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ പുതിയ ചിത്രങ്ങൾ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു യാത്രയ്ക്കിടെ ആരോ പകർത്തിയ ചിത്രമായിരുന്നു അത്. അൽപ്പം തടിച്ച രൂപത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ താരത്തെ ആക്രമിച്ച് ചിലർ രംഗത്തെത്തി. വണ്ണം കൂടിയതിനാലാണ് പരിഹാസം. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനാൽ ശരീരം ശ്രദ്ധിക്കുന്നില്ലെന്നാണ് വിമർശകർ കുറിച്ചത്. ഒരു വിഭാഗം അനുഷ്കയെ പരിഹസിച്ച് രംഗത്ത് വന്നതോടെ താരത്തിന്റെ ആരാധകരടക്കം മറ്റൊരു വിഭാഗം പിന്തുണച്ച് രംഗത്തെത്തി. അനുഷ്കയ്ക്ക് വണ്ണം കൂടിയാൽ എന്താണെന്നും അതിൽ മറ്റുള്ളവർ ആകുലപ്പെടേണ്ടതില്ലെന്നും അവർ കുറിച്ചു. കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരഭാരം കൂട്ടാനും കുറയ്ക്കാനും ഏതറ്റം വരെയും പോകുന്ന നടിയാണ് അനുഷ്ക. 2015ൽ പുറത്തിറങ്ങിയ, ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായി അനുഷ്കശരീരഭാരം വർധിപ്പിച്ചിരുന്നു. അതിന് ശേഷം ബാഹുബലിക്ക് വേണ്ടി ഭാരം കുറച്ചു. വിദേശത്ത് കൊഴുപ്പു കുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്കും താരം വിധേയയായിരുന്നു. Content Highlights:Anushka Shetty weight gain trolls, fitting reply from supporters, body shaming

from movies and music rss https://ift.tt/2A0C48g
via IFTTT

No comments:

Post a Comment