Saturday, September 7, 2019

മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ദ്രൻ‍സിന്

ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ അംഗീകാരത്തിനു ശേഷം മറ്റൊരു പുരസ്കാരം കൂടി തേടിയെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ. സിങ്കപ്പൂർ ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരമാണ് ഇന്ദ്രൻസിനു ലഭിച്ചിരിക്കുന്നത്. സംവിധായകൻ ബിജുകുമാർ ദാമോദരനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇന്ദ്രൻസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രം ഷാങ്ഹായ് മേളയിൽ ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം നേടിയിരുന്നു. അതിനു പിന്നാലെ ചിത്രം സിങ്കപ്പൂർ ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി ഇന്ദ്രൻസിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ദ്രൻസിനു ലഭിക്കുന്ന ആദ്യ രാജ്യാന്തര പുരസ്കാരമാണിതെന്നും ബിജുകുമാർ പോസ്റ്റിൽ പറയുന്നു. പുരസ്കാരപ്രഖ്യാപനത്തിന്റെ വീഡിയോ സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. ഇന്ദ്രൻസിനു വേണ്ടി സംവിധായകൻ തന്നെയാണ് പുരസ്കാരം വേദിയിൽ ഏറ്റുവാങ്ങിയത്. Content Highlights : Indrans bags best actor award at singapore south asian international film festival

from movies and music rss https://ift.tt/34yAFnw
via IFTTT

No comments:

Post a Comment