Saturday, September 7, 2019

ശരിക്കും രോമാഞ്ചം വന്നുപോകും, അസ്സല്‍ 'വലിപ്പാട്ടു'മായി ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത് സുകുമാരൻ, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ആഹാ. വടം വലിയെ ആസ്പദമാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ചിത്രത്തിലെ ഒരു പ്രധാന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വലിപ്പാട്ട് അഥവാ തഗ് ഓഫ് വാർ ആന്തെം എന്നാണ് പാട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ശരിക്കും രോമാഞ്ചം കൊള്ളിക്കുന്ന ഒരു പാട്ട്. അതാണീ വലിപ്പാട്ട്. വടംവലി തന്നെയാണ് പാട്ടിലും ഹൈലൈറ്റ്. ഒരു കായിക ഇനമായ വടംവലിയിൽ പങ്കെടുക്കുന്നവർ ഒഴുക്കുന്ന വിയർപ്പിന്റെയും അവർക്കുള്ളിലെ മാനസിക സംഘർഷങ്ങളെയും കുറിച്ചെല്ലാമാണ് സിനിമയെന്നാണ് ഈ ഗാനവും സൂചിപ്പിക്കുന്നത്. ഈ ഗാനത്തിനു സംഗീതം നൽകുന്നത് ആശിഷ്, ആകാശ് എന്നിവരാണ്. കെ എസ് ഹരിശങ്കറും ഇന്ദ്രജിത്തും ചേർന്നാണ് ആലാപനം. ആഹായുടെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയത്താണ്. ഹണീ ബീ, പ്രേതം 2 തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയനായി വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലൂടെ നായകനായ അമിത് ചക്കാലക്കൽ, ജേക്കബിന്റെ സ്വർഗരാജ്യം, ധ്രുവങ്ങൾ 16, രണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാർ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. തരംഗം, ജെല്ലിക്കെട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നീ ചിത്രങ്ങളിൽ നായികയായ ശാന്തി ബാലചന്ദ്രനോടൊപ്പം മറ്റൊരു പുതുമുഖ നായിക കൂടി ചിത്രത്തിൽ അണി ചേരുന്നു. പ്രേം എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അൻവർ അലിയും, ജുബിത് നംറാടത്തും ചേർന്നു രചിച്ച ഗാനങ്ങൾക്ക് ഗായിക സയനോര ഫിലിപ്പും സംഗീതം നൽകുന്നു. Content Highlights : Aaha malayalam movie tug of war anthem song, Indrajith Sukumaran, Amit Chakkalackal, Aswin Kumar

from movies and music rss https://ift.tt/2ZPQsuo
via IFTTT

No comments:

Post a Comment