Saturday, September 7, 2019

അഭിനയിച്ച സിനിമ കാണാന്‍ പ്രിയങ്കയ്‌ക്കൊപ്പം ടൊറന്റോയിലേക്ക് പോകാനൊരുങ്ങി സൈറ വസീമും

സെപ്റ്റംബർ അഞ്ചു മുതൽ പതിനാറു വരെയാണ് ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. താൻ അഭിനയിച്ച സ്കൈ ഈസ് പിങ്ക് സെപ്റ്റംബർ 13ന് ടൊറന്റോയുടെ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് നടി പ്രിയങ്ക ചോപ്ര. ചിത്രത്തിലെ അഭിനേതാക്കൾക്കൊപ്പം ഫെസ്റ്റിവലിൽ പങ്കെടുക്കാനായുള്ള യാത്രയിലാണ് നടി. യാത്രയ്ക്കിടയിലെ ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ ഫർഹാൻ അക്തർ, രോഹിത് സുരേഷ് സറഫ്, പ്രിയങ്ക, എന്നിവർക്കൊപ്പം നടി സൈറ വസീമുമുണ്ട്. അഭിനയം നിർത്തുകയാണെന്നു പറഞ്ഞ സൈറ ചിത്രത്തിലെങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്ന സംശയത്തിലാണ് ആരാധകർ. നടി തുടർന്നും അഭിനയിക്കാൻ തീരുമാനമെടുത്തോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമ സന്തോഷമേകുന്നില്ലെന്നും അതു മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്നും പറഞ്ഞാണ് ദേശീയപുരസ്കാര ജേതാവായ സൈറ സിനിമ വിടുന്നതായി പ്രഖ്യാപിച്ചത്. സ്കൈ ഈസ് പിങ്കിൽ പ്രിയങ്കയുടെ മകളായി ഐഷ ചൗധരി എന്ന ശ്രദ്ധേയമായൊരു കഥാപാത്രമായാണ് സൈറ അഭിനയിക്കുന്നത്. മുംബൈയിൽ 2018 ആഗസ്റ്റ് 8നാണ് ചിത്രീകരണം ആരംഭിച്ചത്. മാർച്ചിലാണ്ചിത്രീകരണം പൂർത്തിയായി. ഇക്കഴിഞ്ഞ ജൂലൈയിലാണ് അഭിനയം നിർത്തുകയാണെന്ന് പറഞ്ഞ് സൈറ രംഗത്തെത്തിയത്. Content Highlights :priyanka chopra sets off to torrento film festival zaira wasim farhan akhtar rohith suresh saraf

from movies and music rss https://ift.tt/2ZXdtLU
via IFTTT

No comments:

Post a Comment