Friday, September 6, 2019

ഫൈനല്‍സ് റിവ്യൂ; പ്രിയപ്പെട്ടവരുടെ സ്വപ്‌നങ്ങളെ പ്രണയിക്കുന്നവര്‍ക്ക്...

ഇന്ത്യയിലെ കായികരംഗത്തേക്ക് കേരളത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാൽ, അന്താരാഷ്ട്ര കായിക വേദികളിലെ മെഡലുകളുടെ എണ്ണമാണ് മറുപടി. പി.ടി ഉഷ, അഞ്ചു ബോബി ജോർജ്ജ്, ജിമ്മി ജോർജ്ജ്, ഷൈനി വിൽസൺ, ടി.സി.യോഹന്നാൻ, മാന്വൽ ഫെഡ്രിക്സ്... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കായിക പ്രതിഭകളുടെ പേരുകൾനമുക്ക് അഭിമാനത്തോടെ വിളിച്ചു പറയാനുണ്ട്. അവർക്കെല്ലാവർക്കുള്ള സമർപ്പണമാണ് ഫൈനൽസ് എന്ന കൊച്ചു സിനിമ.അതിലുപരി വിജയത്തിലേക്കുള്ള കുതിപ്പിനിടെ കാലിടറിവീണ് നൊമ്പരമായി മാറിയ ഷൈനി ഷൈലസ്എന്ന സൈക്ലിസ്റ്റിന്റെഓർമകളിലേക്ക് നമ്മളെ മടക്കിക്കൊണ്ടുപോവുകയാണ് ഫൈനൽസ്... ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച ആലീസ് എന്ന പെൺകുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മുൻ കായികതാരവും പരിശീലകനുമായ വർഗീസിന്റെ മകൾ. സ്പോർട്സ് ഫെഡറേഷനെതിരേ ശബ്ദമുയർത്തിയതിന്റെ പേരിൽ സ്വന്തം സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ കൈവിട്ടുപോയ വർഗീസ് അതെല്ലാം സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ആലീസിലൂടെയാണ്. 2020 ടോക്യോഒളിമ്പിക്സിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആലീസ്.അവളുടെ യാത്രയ്ക്ക് കട്ട പിന്തുണയുമായി സുഹൃത്ത് മാന്വലും ഒരു നാട്മുഴുവനുമുണ്ട്. വാഗമണ്ണിൽ നടക്കുന്ന കേരള സൈക്ലിങ്ചാമ്പ്യൻഷിപ്പ് മത്സരിക്കാനെത്തുന്ന ആലീസിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അരങ്ങേറുന്നു. ഈ മത്സരത്തിൽ ആലീസ് വിജയിക്കുമോ?. ഫൈനൽസ് കണ്ട് നിങ്ങൾക്ക് തീരുമാനിക്കാം. സംവിധായകൻ പി.ആർ അരുണിനെ സംബന്ധിച്ച് ഒരു സ്റ്റാർട്ടിങ് ആയിരുന്നു ഫൈനൽസ്. ആ ഉദ്യമത്തിൽ അദ്ദേഹം വിജയിച്ചുവെന്ന് തന്നെ വിലയിരുത്താം. കാരണം നമ്മൾ കണ്ടുശീലിച്ചൊരു ഒരു സ്പോർട്സ്ഡ്രാമയുടെ ട്രാക്കിലൂടെയല്ല ഫൈനൽസ് സഞ്ചരിക്കുന്നത്. ചില സിനിമകൾ കാണുമ്പോൾ തന്നെ തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവും. പ്രത്യേകിച്ച് സ്പോർട്സ് സിനിമകളുടെകാര്യത്തിൽ. ഒരു തരത്തിലുമുള്ളപ്രവചനങ്ങൾക്കുംവിട്ടുകൊടുക്കാതെ ശക്തമായ തിരക്കഥയുടെ പിൻബലത്തിലാണ് അരുൺ ഫൈനൽസ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നത്.ആലീസ് എന്ന സൈക്ലിസ്റ്റിന്റെ ജീവിതം മാത്രമല്ല ഫൈനൽസ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. കായികതാരങ്ങൾക്കൊപ്പം നിൽക്കേണ്ടസ്പോർട്സ് ഫെഡറേഷൻ പോലുള്ളവയുടെ പൊള്ളത്തരങ്ങളിലേയ്ക്കും ആലീസിലൂടെ വിരൽചൂണ്ടുന്നുണ്ട്ചിത്രം. അതുപോലെ പരിശീലകപദവി ലൈംഗിക ചൂഷണങ്ങൾക്കുള്ള മറയാക്കി കൊണ്ടുനടക്കുന്ന, പ്രതികരിക്കുന്നവരെ അടിച്ചമർത്തി വീണ്ടും ആ സ്ഥാനത്തേക്ക് നുഴഞ്ഞുകയറുന്നവരെയും പ്രതികൂട്ടിലാക്കുന്നുണ്ട് ഫൈനൽസ്. അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ ആദ്യം അഭിനന്ദിക്കേണ്ടത് വർഗീസിനെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടിനെയാണ്. കാർക്കശ്യമുള്ള എന്നാൽ ശാന്തപ്രകൃതക്കാരനായ പിതാവിന്റെ വേഷം ഏറെ തന്മയത്വത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. സുരാജിലെ വലിയ നടന്റെഅനന്തസാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞു. അതുപോലെ കേന്ദ്രകഥാപാത്രമായ ആലീസായെത്തിയ രജിഷ വിജയനും ആലീസിന്റെ സുഹൃത്ത്നിരഞ്ജ് മണിയൻപിള്ളരാജുവും. ഇരുവരും ഏറെ കയ്യടക്കത്തോടെയാണ് തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. അവർക്കൊപ്പമെത്തിയ സോന നായർ, ടിനി ടോം, മുത്തുമണി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. Content Highlights:Finals movie Review, Rajisha Vijayan, Niranj Maniyanpilla Raju, Suraj Venjaramoodu, Sports Drama,Cyclist Story

from movies and music rss https://ift.tt/2ZNCAVw
via IFTTT

No comments:

Post a Comment