Wednesday, September 4, 2019

ക്ലാസ് മുറിയില്‍ പാട്ടു പാടി ഹൃദയം കവര്‍ന്ന അനന്യ ഇനി സിനിമയില്‍ പാടും

ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് കൂട്ടുകാർക്ക് വേണ്ടി പാട്ട് പാടി സാമൂഹിക മാധ്യമങ്ങളിൽ വൈറലായ അനന്യ സിനിമയിൽ പാടുന്നു. സംഗീത സംവിധായകൻ ബിജിപാലാണ് അനന്യയ്ക്ക് അവസരം നൽകിയത്. ക്യാപ്റ്റൻ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെൻ ജയസൂര്യ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യയുടെ അരങ്ങേറ്റം ഉയരെ എന്ന് ചിത്രത്തിലെ നീ മുകിലോ.. എന്ന പാട്ട് അനന്യ പാടിയതാണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായത്. ഈ വീഡിയോ കണ്ട പ്രജേഷ് സെന്നും ബിജിപാലും അനന്യയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും സിനിമയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ജന്മനാ കാഴ്ച്ചയില്ലാത്ത ഈ പെൺകുട്ടി കണ്ണൂർ വാരം സ്വദേശിയാണ്. വീട്ടിലെ റേഡിയോയിൽ പാട്ട് കേട്ടാണ് അനന്യ പാട്ടു പഠിച്ചത്. ധർമ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് ഈ കൊച്ചുമിടുക്കി. വീട്ടുകാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും പൂർണപിന്തുണ അനന്യക്ക് ഉണ്ട്. കാഴ്ച ലഭിക്കാനുള്ള ചികിൽസയിലാണ് അനന്യയിപ്പോൾ. Content Highlights:Ananya blind girl, ne mukilo uyare movie, to sing in Cinema, Bijibal, Jayasurya, Movie, Viral Video

from movies and music rss https://ift.tt/32BbbnH
via IFTTT

No comments:

Post a Comment