Wednesday, September 4, 2019

ദേഷ്യത്തോടെ ധ്യാന്‍ പറഞ്ഞു,'അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ'

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി-നയൻതാര താരജോഡികൾ ഒന്നിച്ച ചിത്രം സെപ്റ്റംബർ അഞ്ചിന് തീയേറ്ററുകളിലെത്തുകയാണ് . ഈയവസരത്തിൽ ധ്യാനിന് ആശംസകളുമായി വന്നിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിന്റെ ലൊക്കേഷനിൽ വച്ച് ധ്യാനിനെ ആദ്യമായി പരിചയപ്പെട്ട അനുഭവം പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിനീതിന്റെ കൂടെ തട്ടത്തിൻ മറയത്തെ ലൊക്കേഷൻ കാഴ്ചകൾക്കിടെ വിനീതിന്റ ആന്റിയുടെ വീട്ടിൽ വച്ചാണ് ധ്യാനിനെ ഞാൻ ആദ്യം കാണുന്നത് . അന്ന് അവൻ ഒരു ഷോർട് ഫിലിം ചെയ്യാൻ പ്ലാൻ ഉണ്ട് എന്നൊക്കെ പറയുന്ന കൂട്ടത്തിൽ ഒരു പാട്ടു പാടി . അപ്പൊ ഞാൻ ചോദിച്ചു ആഹാ നീ പാട്ടൊക്കെ പാടുവോ ? .അവൻ അല്പം ദേഷ്യത്തോടെ മറുപടി പറഞ്ഞു. അതെന്താ എനിക്കും പാടാൻ പാടില്ലേ?ഞാനും ശ്രീനിവാസന്റെ മോൻ തന്നെയാ . അതെ അവനും ശ്രീനിവാസൻ സാറിന്റെ മോനാ ,വിനീതിന്റെ അനിയനും ഞങ്ങളുടെ കുഞ്ഞനിയനുമാണ് . അവന്റെ പടം നാളെ ഇറങ്ങുകയാണ് . ഒന്ന് ഞാൻ ഉറപ്പിച്ചു പറയാം .അവൻ നിങ്ങളെ നിരാശരാക്കില്ല . LAD ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ലവ് ആക്ഷൻ ഡ്രാമ നിർമ്മിക്കുന്നത്. തളത്തിൽ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയൻതാരയും. ശ്രീനിവാസൻ, മല്ലിക സുകുമാരൻ തുടങ്ങിയവർക്കൊപ്പം മലർവാടി ആർട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്. ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. Content Highlights :Jude Anthany Joseph About Dhyan Sreenivasan directorial debut Love Action Drama

from movies and music rss https://ift.tt/2HGMuhx
via IFTTT

No comments:

Post a Comment