പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തിൽ ഏക് പ്യാർ കാ നഗ്മാ ഹേ.... എന്ന ഗാനം പാടിയ സ്ത്രീക്ക് പിറകെയായിരുന്നു കുറച്ചുനാളായി സോഷ്യൽ മീഡിയ. മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇവരെ വൈറലാക്കിയ സോഷ്യൽ മീഡിയ തന്നെ ഈ സ്ത്രീയെ കണ്ടെത്തുകയും ചെയ്തു. രാണു മൊണ്ടാൽ എന്ന ഈ ഗായികയെ തേടി നിരവധി അവസരങ്ങളാണ് പിന്നീട് വന്നുചേർന്നത്. സംഗീത സംവിധായകൻ ഹിമേഷ് രേഷ്മിയക്കൊപ്പം സിനിമയിൽ പാടുകയും ചെയ്തു ഇവർ. ഇപ്പോൾ രാണുവിന്റെ കഴിവിലും പ്രശസ്തിയിലും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന ഗായിക മങ്കേഷ്കർ. ആർക്കെങ്കിലും തന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കിൽ, അത് തന്റെ ഭാഗ്യമായാണ് കാണുന്നതെന്നും അതേസമയം അനുകരണം ഒരിക്കലും ശാശ്വതമല്ലെന്നും ലതാ മങ്കേഷ്കർ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. "ആർക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോപ്രയോജനം ലഭിക്കുകയാണെങ്കിൽ, അതെന്റെ ഭാഗ്യമായാണ് ഞാൻ കാണുന്നത്, അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവ വിജയത്തിലേക്കുള്ള ചവിടുപടിയായി വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾ നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കിൽ കിഷോർ കുമാർ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ പാട്ടുകൾ ആലപിക്കുന്നതിലൂടെ ഗായകർക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാൽ അത് ദീർഘനാൾ നിലനിൽക്കില്ല. ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെക്കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികൾ എന്റെ ഗാനങ്ങൾ വളരെ മനോഹരമായി പാടുന്നു. എന്നാൽ ആദ്യത്തെ വിജയത്തിന് ശേഷം അവരിൽ എത്രപേർ ഓർമ്മിക്കപ്പെടുന്നു? എനിക്കാകെ അറിയുന്നത് സുനീതി ചൗഹാനെയും ശ്രേയ ഘോഷാലിനെയുമാണ് നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കൂ....എന്റെയും സഹപ്രവർത്തകരുടെയും നിത്യഹരിതഗാനങ്ങൾ നിങ്ങൾ ആലപിക്കണം. അതേസമയം സ്വന്തമായി ഗാനങ്ങൾ ഉണ്ടാകുകയും വേണം. എന്റെ സഹോദരിയുടെ കാര്യം തന്നെ എടുക്കാം...ആശ സ്വന്തം ശൈലി തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ എന്റെ നിഴലിൽ ഒതുങ്ങിപ്പോയേനെ...ഒരാളുടെ വ്യക്തിത്വത്തിന് അവരുടെ കഴിവുകളെ എത്ര വലിയ സ്ഥാനങ്ങളിലേക്ക് എത്തിക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവൾ..."ലതാ മങ്കേഷ്കകർ വ്യക്തമാക്കി രാണു അടുത്തിടെ ടിവി റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സിംഗറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിമേഷ് രേഷാമിയയ്ക്കൊപ്പം തെരി മേരി കഹാനി, ആദത്ത്, ആഷിക്കി മെൻ തെരി എന്നീ മൂന്ന് ഗാനങ്ങൾ ഇതുവരെ റെക്കോർഡുചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തയായ ഇവർ അനേകം റിയാലിറ്റി ഷോകളിൽ അതിഥിയായി ക്ഷണിക്കപ്പെട്ടു. കൂടാതെ നിരവധി സ്റ്റേജ് ഷോകൾക്കും അവർ കരാർ ഒപ്പിട്ടു. ബംഗാൾ, ഹിന്ദി, തമിഴ് സിനിമകളിൽ നിന്നും പാടാനുള്ള ഓഫറുകളും രാണുവിനെ തേടിയെത്തിയിരുന്നു Content Highlights :Lata Mangeshkar Reacts to Singer Ranu Mondals Fame Ranu Viral Singer
from movies and music rss https://ift.tt/32sAPL5
via
IFTTT
No comments:
Post a Comment