Wednesday, September 4, 2019

ഭാരം 90 കിലോ, ഇങ്ങനെയും ഒരു സാറ ഉണ്ടായിരുന്നു

ബോളിവുഡിലെ ഉദിച്ചുയരുന്ന താരമായി മാറിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകൾ സാറ അലി ഖാൻ. സുശാന്ത് സിങ് രാജ്പുതിനൊപ്പം കേദാർനാഥിലൂടെ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് രൺവീർ സിംഗിനൊപ്പം വേഷമിട്ട സിംബയും ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് സാറ. താരത്തിന്റെ ജിമ്മിൽ നിന്നുള്ള വർക്കൗട്ട് ചിത്രങ്ങളും മറ്റും വൈറലായി മാറിയിരുന്നു. എന്നാൽ ഇന്ന് കാണുന്ന സൈസ് സീറോ ഫിഗറിലെത്തുന്നതിന് മുൻപൊരു സാറയുണ്ടായിരുന്നു. ആ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താരം. 90 കിലോയ്ക്കടുത്ത് ശരീരഭാരമുണ്ടായിരുന്നപ്പോഴത്തെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രത്തിലുള്ളത് സാറയാണെന്ന് വിശ്വസിക്കുക പ്രയാസം. ഈ പെൺകുട്ടിയെ കാണാൻ സാറ അലിയെപ്പോലുണ്ട്- നടനും സാറയുടെ സുഹൃത്തുമായ കാർത്തിക് പോസ്റ്റിന് താഴെ കുറിച്ചു. സിനിമയിലെത്തുന്നതിന് മുൻപ് 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ ഭാരം. കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത്. തനിക്ക് പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം) ഉള്ളതിനാലാണ് വണ്ണം കൂടിക്കൊണ്ടിരുന്നത് എന്ന് സാറ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വരുൺ ധവാനൊപ്പം കൂലി നമ്പർ വൺ, കാർത്തിക് ആര്യനൊപ്പം ലവ് ആജ് കൽ എന്നിവയാണ് സാറയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ Content Highlights :Sara Ali Khan shares throwback pic taken before weight loss transformation Bollywood Actress

from movies and music rss https://ift.tt/2LrgW0c
via IFTTT

No comments:

Post a Comment