സമൂഹമാധ്യമങ്ങളിൽ തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടനും സംവിധായകനുമായസന്തോഷ് പണ്ഡിറ്റ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനുജ എന്ന യുവതി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതെ തുടർന്ന് പണ്ഡിറ്റിന് നേരേ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പണ്ഡിറ്റിന്റെവചനങ്ങളും ബോധോദയങ്ങളും.. ദേ..എന്റെ കമന്റ് ബോക്സിൽ വന്ന് ചിലർ ഒരു സീരിയസ് ആരോപണം നടത്തുന്നുണ്ടേ.. അതായത് ഞാനൊരു ദിവസം രണ്ട് ഷർട്ട് ഉപയോഗിക്കുന്നു എന്നതാണ് പലരും ചൊറിഞ്ഞു നടക്കുന്ന ഉറക്കം നഷ്ടപ്പെടുത്തിയ പ്രശ്നം.. ദിവസവും 2 ഷർട്ട് ഇടുന്നു എന്ന ഈ ആരോപണം.. ഞാൻ പൂർണമായും നിഷേധിക്കുന്നു. വിവരക്കുറവുള്ള കുറേപേർ ബോധപൂർവം പറഞ്ഞുണ്ടാക്കുന്ന കള്ളക്കഥയാണ് അത്.. കാരണം ഒരു ദിവസം രണ്ടല്ല ഏഴു വരെ ഷർട്ട് വരെ ഞാൻ ഉപയോഗിക്കാറുണ്ട്.. മരക്കഴുതകളായ എന്റെ വിമർശകർ ഈ സത്യം ഇതുവരെ അറിഞ്ഞില്ല.. ഷൂട്ടിങ് ദിവസങ്ങളിൽ കുറേ സീനുകൾ ഒരേ ദിവസമാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോള് 7 സീൻ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളിൽ സ്വഭാവികമായും 7 ഷർട്ട് ഇടേണ്ടി വരും... പിന്നെ പാട്ട് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോഴും കുറേ ഷർട്ട് മാറ്റണം.. ഇതാണ് സത്യം.. സാധാരണ ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിലും രാവിലെ 5 മണിക്കെല്ലാം എഴുന്നേറ്റ് ഷർട്ട് ധരിച്ചാണ് ദൂരയാത്രകളും മറ്റും നടത്തുന്നേ..വൈകുന്നേരം ആകുമ്പോഴേക്കും വിയർപ്പ് നാറ്റം വന്നാൽ ചിലപ്പോൾ ഷർട്ട് മാറ്റാറുണ്ട്... ഇതൊക്കെ ഒരു ക്രിമിനൽ മിസ്റ്റേക്ക് ആണോ? പൂക്കളുള്ള കളർഫുൾ ഷർട്ട് ധരിക്കുന്നത് എന്നു പറഞ്ഞും ചില മഹാത്മാക്കൾ ദുഃഖത്തോടെ ഓരി ഇടുന്നത് കണ്ടു. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഇനിയും ധരിക്കും. .ഇന്ത്യ സ്വാതന്ത്ര്യമാണ്.. പിന്നെ ഷർട്ട് 99 ശതമാനും എന്നോട് ഇഷ്ടം ഉള്ളവരാണ് വാങ്ങി തരുന്നത്. ഈ വിഷയത്തിൽ കുരുപൊട്ടുന്നവർ സ്വന്തം അച്ഛനോട് ഇനി മേലിൽ നിങ്ങൾ പണ്ഡിറ്റിന് വസ്ത്രം വാങ്ങി കൊടുക്കരുത് എന്ന് ഭീഷണിപെടുത്തിയാൽ ചിലപ്പോൾ ആ ചൊറിച്ചലിന് ഒരു സമാധാനം ആകും.. പിന്നെ കുറേ വിമർശകർ ഉന്നയിക്കുന്ന മറ്റൊരു ഗൗരവതരമായ വിഷയം ഞാൻ പുറത്ത് പരിപാടികൾക്കു പോകുമ്പോൾ പൗഡറിടുന്നു, മേക്കപ്പ് ഇടുന്നു.. ഇത് സത്യമാണേ..ഈ രീതിയിൽ ചൊറിയുന്നവരോട് ഈ പ്രശ്നം തീർക്കുവാൻ നിങ്ങൾ വീട്ടിൽ ചെന്ന് അമ്മയോട് പറയുക.. നിങ്ങൾ ദയവായ് ആ പണ്ഡിറ്റിന് മേക്കപ്പ് സാധനങ്ങൾ വാങ്ങി കൊടുക്കരുത് എന്നു പറയുക.. അപ്പോൾ വിമർശകന്റെ അമ്മ; പോയ് പണി നോക്കടാ.. പണ്ഡിറ്റ് ചോദിച്ചാൽ ഞാൻ എന്തും കൊടുക്കും എന്നു മറുപടി പറഞ്ഞാൽ വിമർശകൻ തല താഴ്ത്തി തിരിച്ചു വരിക.. ഇവരെന്നല്ല, എന്നെ വിമർശിക്കുന്ന എത്ര പേർ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട്. ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷർട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല. ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.. പൂക്കളുള്ള ഷർട്ട് ഇടുന്നു, ഉച്ച ഭക്ഷണം കഴിക്കുന്നു ഇതൊക്കെയാണ്... ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് വൻ തുക മുടക്കി പ്രശസ്തരെ വിളിക്കാതെ, സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക.. പക്ഷേ മാതാപിതാക്കൾ പ്രശസ്തരല്ലാ എന്നും പറഞ്ഞ് പലരും തങ്ങളുടെ അരിയും കറിയും കൊടുക്കുന്ന ചാരിറ്റി പരിപാടികളിൽ ബോധപൂ4വം അവരെ ഒഴിവാക്കും.. ചാരിറ്റി ചെയ്യുന്നത് വലിയ തോതിൽ എന്തിനാണ് ഉദ്ഘാടനം നടത്തുന്നത്.. ഇതെന്താ സൂപ്പർമാർക്കറ്റ്, കാർ ഷോറൂം ആണോ ഉദ്ഘാടനം നടത്തുവാൻ ? പക്ഷേ തങ്ങള് നടത്തുന്ന ചാരിറ്റി നാട്ടുകാരെ അറിയിക്കുവാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.. പിന്നെ പ്രശസ്തന് വേണ്ടി ചെലവാകുന്ന വൻതുക കൂടി ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്തൂടെ..ഈ ചാരിറ്റി ഉദ്ഘാടന മഹാമഹത്തിന് എന്തിനാണ് സിനിമക്കാരെ വിളിക്കുന്നത് ? കഥയിൽ ചോദ്യമില്ല..അവരുടെ കൂടെ നിന്ന് കൂടെ ഫോട്ടോ എടുത്താലേ ചെയ്ത കാര്യം നാട്ടുകാർ അറിയൂ...പബ്ലിസിറ്റി കിട്ടൂ. കണ്ട പ്രശസ്തർക്ക് ഷർട്ട് വാങ്ങി കൊടുക്കുന്ന സമയം ജന്മം തന്ന അച്ഛന് ആരും ഷർട്ട് വാങ്ങി അങ്ങേരെക്കൊണ്ട് ചാരിറ്റി ഉദ്ഘാടിച്ചൂടെ...അയ്യോ..അതു പലരും ചെയ്യൂലാ..ഒന്നാമത് അച്ഛന് ഷർട്ട് വാങ്ങി കൊടുത്ത് ആ ഫോട്ടോ പോസ്റ്റിയാൽ ആരും ലൈക്കും ഷെയറും ചെയ്യില്ല... ഇനി വല്ല സിനിമാക്കാരനും ഷർട്ട് വാങ്ങി കൊടുത്താൽ ചുളുവിൽ ഫോട്ടോ എടുത്ത് ഫോട്ടോ എടുത്ത് ഞാൻ ഷർട്ട് വാങ്ങി കൊടുത്തേ. എന്നു പറഞ്ഞ് പോസ്റ്റിയാൽ പ്രശസ്തന്റെ മറവില് ഓസിക്ക് കുറേ ലൈക്കും ഷെയറും ഒപ്പിക്കാം... ഇനിയെങ്കിലും ചാരിറ്റി ചെയ്യുന്നവർ ഒന്നുകിൽ സ്വന്തം കൈ കൊണ്ട് സാധനങ്ങൾ കൊടുക്കുക..അല്ലാ.. ഉദ്ഘാടന മഹാമഹം നടത്തണമെങ്കിൽ സ്വന്തം അച്ഛന് ഷർട്ടും, 9 മാസവും 10 ദിവസവും ചുമന്നു അമ്മയ്ക്ക് സാരിയും വാങ്ങി കൊടുത്ത് ഉദ്ഘാടനം നടത്തിക്കുക. പ്രശസ്തന് വേണ്ടി ചെലവാകുന്ന പണം വല്ല പാവപ്പെട്ടവനും കൊടുക്കുക..ഇനിയെങ്കിലും തെറ്റ് തിരുത്തുക... (വാൽകഷ്ണം... പണ്ഡിറ്റിന് ആരാധകർ ഷർട്ടും, കൂളിങ് ഗ്ലാസും മേക്ക്അപ് സാധനങ്ങളൊക്കെയോ തരുന്നുള്ളു.. ഇവിടെ ചില മഹാത്മാൾക്ക് ഇന്നോവ കാറും, 3000 സ്ക്വയർഫീറ്റ് വീടും, ചില ബിസിനസ്സുകാരുടെ വക 10,00,000 ഒക്കെ ഓസിക്ക് ഇഷ്ടം കൂടി കൊടുക്കുന്നു. ഇതുമായ് താരതമ്യം ചെയ്താൽ പണ്ഡിറ്റിന് കിട്ടുന്നതൊക്കെ എന്ത് ?) Content Highlights:Santhosh Pandit slams criticism against him social media
from movies and music rss https://ift.tt/2NNJJPl
via
IFTTT
No comments:
Post a Comment