സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്സ് മ്യൂസിയത്തിൽ,അന്തരിച്ച നടി ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ശ്രീദേവിയുടെ ഭർത്താവും ചലച്ചിത്രനിർമാതാവുമായ ബോണി കപൂർ മക്കളായ ജാൻവി കപൂർ, ഖുശി കപൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. മിസ്റ്റർ ഇന്ത്യഎന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. ശേഖർ കപൂർ സംവിധാനം ചെയ്ത ഈ ചിത്രം 1987 ലാണ് പുറത്തിറങ്ങിയത്. ബോണി കപൂറായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. Sridevi lives forever in not just our hearts but also in the hearts of millions of her fans. Eagerly waiting to watch the unveiling of her figure at Madam Tussauds, Singapore on September 4, 2019. #SrideviLivesForever pic.twitter.com/AxxHUgYnzt — Boney Kapoor (@BoneyKapoor) September 3, 2019 പ്രതിമ സമർപ്പിക്കുന്നതിനിടെ ബോണി കപൂർവികാരാധീനനായി പൊട്ടിക്കരഞ്ഞു. ഇത് കാണികളെയും ദുഃഖത്തിലാഴ്തത്തി. ശ്രീദേവി എന്റെ മനസ്സിൽ മാത്രമല്ല. നിങ്ങൾ ഓരോരുത്തർക്കുള്ളിലും ഇന്നും ജീവിക്കുന്നു. അവൾക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്കായി ഞാൻ സമർപ്പിക്കുന്നു- ബോണി കപൂർ പറഞ്ഞു. ഓഗസ്റ്റ് 23ന് ശ്രീദേവിയുടെ പിറന്നാൾ ദിനത്തിലാണ് പ്രതിമ അണിയറയിൽ ഒരുങ്ങുന്ന വിവരം മാഡം ട്യൂസോ വാക്സ് മ്യൂസിയം അധികൃതർ പ്രഖ്യാപിച്ചത്. ശ്രീദേവിക്ക് പുറമെ ഒട്ടനവധി സിനിമാതാരങ്ങളുടെ പ്രതിമ മ്യൂസിയത്തിൽ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. Content Highlights:Sridevi's wax statue unveiled at Madame Tussauds Boney Kapoor breaks down Janhvi Kushi
from movies and music rss https://ift.tt/2PJJ8ke
via
IFTTT
No comments:
Post a Comment