Tuesday, September 3, 2019

സയേഷയുമായി പ്രണയത്തിലായത് ഒരുമിച്ച് അഭിനയിച്ചപ്പോഴല്ല; മനസ്സു തുറന്ന് ആര്യ

തെന്നിന്ത്യൻ സിനിമയിലെ പുതിയ താരദമ്പതികളാണ് ആര്യയും സയേഷ സൈഗാളും. മാർച്ച് 9 ന് ഹൈദരാബാദിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനുശേഷം സിനിമയിൽ സജീവമാണ് ഇരുവരും.കെ.വി ആനന്ദ് ഒരുക്കിയ കാപ്പാൻ എന്ന ചിത്രമാണ് ഇരുവരുടെയും പുതിയ റിലീസ്. സൂര്യ നായകനാകുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാപ്പന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിൽ ആര്യ സയേഷയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സു തുറന്നു. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇവർ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഒരുമിച്ച് അഭിനയിക്കുന്ന അവസരത്തിൽ തങ്ങൾക്കിടയിൽ പ്രണയം ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ആര്യ. ഗജനികാന്തിന് ശേഷമാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ ഞങ്ങൾ പ്രണയിച്ചിട്ടില്ല. സയേഷയ്ക്ക് എന്നെക്കാൾ പ്രായം കുറവാണ്. പക്ഷേ നല്ല പക്വതയുള്ള പെൺകുട്ടിയാണവൾ. അതിലുപരി എല്ലാവരോടും വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്ന ഒരാളാണ്. ഈ പ്രായത്തിൽ സയേഷയ്ക്ക് ഇത്രയും പക്വത ഏങ്ങനെ ലഭിച്ചുവെന്നോർത്ത് പലപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്. സയേഷയുടെ അമ്മ അവളെ അങ്ങനെയാണ് വളർത്തിയിരിക്കുന്നത് എന്ന് തോന്നുന്നു. ഞങ്ങൾ വ്യത്യസ്തമായ കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന രണ്ടു വ്യക്തികളാണ്. എന്നിരുന്നാലും വളരെ പെട്ടന്നാണ് സയേഷ എന്റെ കുടുംബാംഗങ്ങളുമായി അടുത്തത്. അവൾ എന്നെയും എന്റെ കുടുംബത്തെയും നന്നായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തങ്ങളുടെ പ്രണയത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് ആര്യ പറഞ്ഞു. മോഹൻലാൽ, സൂര്യ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ആര്യ പറഞ്ഞു. കെ.വി ആനന്ദ് സാർ എനിക്ക് നൽകിയ ഭാഗ്യമാണ് കാപ്പാൻ. കാരണം മറ്റൊന്നുമല്ല മോഹൻലാൽ, സൂര്യ തുടങ്ങിയ മികച്ച നടൻമാർക്കൊപ്പം എനിക്ക് അഭിനയിക്കാൻ സാധിച്ചു. ഇവരുടെ സിനിമകൾ തിയ്യറ്ററിലും ടിവിയും കാണുന്ന പോലെ അല്ലായിരുന്നു വ്യത്യസ്തമായ അനുഭവമായിരുന്നു അത്. മോഹൻലാൽ സാർ അധികം തമിഴ് സിനിമകൾ ചെയ്തിട്ടില്ല. മലയാളത്തിൽ എഴുതിയാണ് അദ്ദേഹം സംഭാഷണങ്ങൾ പഠിച്ചിരുന്നത്. എന്നെ സംബന്ധിച്ച് ഈ ചിത്രം ഒരു പാഠപുസ്തകമായിരുന്നു-ആര്യ കൂട്ടിച്ചേർത്തു. Content Highlights:Arya talks about falling in love with Sayyeshaa, marriage, controversy, Kaappaan, suriya, Mohanlal

from movies and music rss https://ift.tt/32qSpiE
via IFTTT

No comments:

Post a Comment