ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ റീലിസ് മാറ്റി വച്ചു. ധനുഷ് മേഘ്ന ആകാശ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സെപ്തംബർ 6 ന് പുറത്തിറക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ റിലീസ് തിയ്യതി മാറ്റിവച്ച വിവരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സിനിമ പറഞ്ഞ ദിവസം തന്നെ പുറത്തിറക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ സാധിച്ചില്ല. നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്. സിനിമ റിലീസ് ഉടൻ തന്നെ സുഗമമായി റിലീസ് ചെയ്യാൻ ഞങ്ങൾ ശ്രമിക്കും. ഇത്രയും കാലം ഞങ്ങൾ വേണ്ടി കാത്തിരുന്ന നിങ്ങൾ എല്ലാവരോടും കുറച്ച് കൂടി ക്ഷമിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. സെപ്തംബർ 12 ന് ചിത്രം പ്രദർശനത്തിനെത്തിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു-നിർമാതാവ് പി മദൻ പറഞ്ഞു. 2016 മാർച്ച് മാസത്തിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം ഏകദേശം രണ്ട് വർഷങ്ങൾ കൊണ്ടാണ് ചിത്രീകരിച്ചത്. ഗൗതം മേനോന്റെ നിർമാണ കമ്പനിയായ ഒൻട്രാഗ എന്റർടൈൻമെന്റാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികൾ മൂലം സിനിമയുടെ റിലീസ് നീണ്ടു പോയി. ചിത്രത്തിലെ ഗാനങ്ങൾ ഒന്നര വർഷം മുൻപ് പുറത്തിറങ്ങിയിരുന്നു. ഡർബുക്ക ശിവ ഒരുക്കിയ ഗാനങ്ങൾ മികച്ച പ്രതികരണമാണ് നേടിയത്. Content Highlights:Ennai nokki paayum thotta release postponedagain Dhanush Gautham Menon movie
from movies and music rss https://ift.tt/2MZoElk
via
IFTTT
No comments:
Post a Comment