ലാൽ ജൂനിയർ എന്നജീൻപോൾ ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മെലിഞ്ഞ് സിക്സ്പാക്ക് രൂപത്തിൽ ജിമ്മിൽ നിൽക്കുന്ന ഫോട്ടോയാണ് തരംഗമാകുന്നത്. തന്റെ പഴയൊരു ചിത്രവും പുതിയ സിക്സ് പാക്ക് രൂപവും ചേർത്തു വച്ച് ജീൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഫോട്ടോ. ജീനിന്റെ പുതിയ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജിനെ നായകനാക്കി ജീൻ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിനുവേണ്ടിയാണ് താൻ ഈ മേക്ക് ഓവർ നടത്തിയതെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ജീൻ പറയുന്നു. പതിനെട്ടുമാസം കൊണ്ടാണ് ഈ രൂപം വികസിപ്പിച്ചെടുത്തതെന്നും ജീൻ പറയുന്നു. ഡ്രൈവിങ് ലൈസൻസിൽ ഒരു വേഷവും ജീൻ കൈകാര്യം ചെയ്യുന്നുണ്ട്. മിയ, ദീപ്തി സതി എന്നിവരാണ് നായികമാർ. മാജിക് ഫ്രെയിംസുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെഹിക്കിൾ ഇൻസ്പെക്ടറായാണ് സുരാജ് എത്തുന്നത് എന്നാണ് സൂചനകൾ. സച്ചിയാണ് തിരക്കഥാകൃത്ത്. Content Highlights:Jean lal jnr makeover for driving license movie prithviraj sukumaran
from movies and music rss https://ift.tt/2NPoMDt
via
IFTTT
No comments:
Post a Comment