കൊച്ചി: സിനിമാ ടിക്കറ്റുകളിൽ ചരക്കുസേവന നികുതിക്ക് ( ജിഎസ്ടി) പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിനോദ നികുതി ചുമത്താനുള്ള അധികാരം സർക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താൽക്കാലിക സ്റ്റേ നൽകിയിരിക്കുന്നത്. പ്രേക്ഷകരെ പ്രതിനിധീകരിച്ച് സുജിത് മജീദ് എന്നയാൾ നൽകിയ ഹർജിയിലാണ് കോടതി നടപടി. സെപ്റ്റംബർ ഒന്നു മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി കൂടി ഉൾപ്പെടുത്താനായിരുന്നു സർക്കാർ ഉത്തരവ്. 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനം വിനോദ നികുതിയും ചുമത്താനായിരുന്നു തീരുമാനം. നിലവിൽ 18 ശതമാനം ജിഎസ്ടിയാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത്. വിനോദ നികുതി കൂടി ഏർപ്പെടുത്തിയാൽ ആ തുകയ്ക്ക് ഉൾപ്പെടെ ജിഎസ്ടി നൽകണമെന്നും പ്രേക്ഷകർക്ക് നികുതിയ്ക്ക് മേൽ നികുതി നൽകേണ്ടി വരുന്ന അവസ്ഥയായിരിക്കുമെന്നും ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച വിനോദ നികുതി വന്നാൽ ടിക്കറ്റുകൾക്ക് 10-15 രൂപയെങ്കിലും നിരക്കു വർധനവുണ്ടാകും. ഓണച്ചിത്രങ്ങൾ എത്തുന്ന പശ്ചാത്തലത്തിൽ നിരക്ക് വർധന പ്രേക്ഷകരെ തിയറ്ററിൽ നിന്ന് അകറ്റുമെന്ന് ആശങ്കയുണ്ടായിരുന്നു. കോടതിയുടെ നടപടി ചലച്ചിത്ര ലോകത്തിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത് -അനിൽ തോമസ് വ്യക്തമാക്കി.
from movies and music rss https://ift.tt/2ZxeIpT
via
IFTTT
No comments:
Post a Comment