നയൻതാരയും നിവിൻ പോളിയും പ്രധാനവേഷങ്ങളിലെത്തുന്ന ലൗ ആക്ഷൻ ഡ്രാമ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് അജു വർഗീസാണ്. സിനിമയുമായി ബന്ധപ്പെട്ട് അജു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നയൻതാര രണ്ട് ചെക്ക് പിടിച്ചു നിൽക്കുന്ന ചിത്രമാണത്. മിസ്റ്റർ പ്രൊഡ്യൂസർ എന്താണിത്, നിങ്ങൾ തന്ന രണ്ടു ചെക്കും ബൗൺസ് എന്നാണ് അടിക്കുറിപ്പ്. ഇതോടെ അജുവിനെ കളിയാക്കി ആരാധകരും രംഗത്തെത്തി. ഒരു വലിയ ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമെന്ന നിലയിൽ ലൗ ആക്ഷൻ ഡ്രാമ ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു. മാത്രവുമല്ല ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭവും. തളത്തിൽ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയൻതാരയും. ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1989ൽ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തിൽ ദിനേശനും ശോഭയും. സംശയരോഗമുള്ള, എന്നാൽ ആത്മവിശ്വാസം തീരെയില്ലാത്ത ഭർത്താവായി ശ്രീനിവാസനും ദിനേശന്റെ സുന്ദരിയായ ഭാര്യയായി പാർവതിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ മകൻ ശോഭയെയും ദിനേശനെയും പ്രേക്ഷകർക്ക് മുൻപിലെത്തിക്കുകയാണ്. പേരുകൾ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭർത്താക്കൻമാരായാണ് നിവിനും നയൻസും ചിത്രത്തിലെത്തുന്നത്. ശ്രീനിവാസൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബിലെ അഭിനേതാക്കളായി നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്. ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രാഹണം- ജോമോൻ ടി ജോൺ, റോബി വർഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹർഷൻ. Content Highlights:Nayanthara, Aju Varghese, Love action drama, Nivin Pauly, producer funny post
from movies and music rss https://ift.tt/2PMj9IP
via
IFTTT
No comments:
Post a Comment