അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോനും പ്രശാന്ത് മുരുകനും വെബ് സീരിസ് ഒരുക്കുന്നു. ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് മലയാളിയായ അനിഘ സുരേന്ദ്രനാണ്. ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അനിഘ വേഷമിട്ടിരുന്നു. ജയലളിതയുടെ ആദ്യകാല (ബാല്യം, കൗമാരം) ജീവിതം അവതരിപ്പിക്കുന്ന എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നത് പ്രശാന്ത് മുരുകനാണ്. സിനിമ-രാഷ്ട്രീയ കാലഘട്ടങ്ങൾ ഒരുക്കുന്നത് ഗൗതം മേനോനാണ്. എന്നൈ നോക്കി പായും തോട്ട എന്ന സിനിമയുടെ റിലീസിന് ശേഷം ഗൗതം മേനോൻ വെബ് സീരിസിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കും. ഗൗതം മേനോൻ, മേഘ്ന ആകാശ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന എന്നൈ നോക്കി പായും തോട്ട വെള്ളിയാഴ്ചയാണ് പുറത്തിറങ്ങുന്നത്. Content Highlights:Jayalalithaa web series to be directed by Gautham Menon Prasanth, Anikha Surendranto act, Enai Noki Paayum Thota Release
from movies and music rss https://ift.tt/2Lvmd6M
via
IFTTT
No comments:
Post a Comment