Wednesday, September 4, 2019

ജോക്കര്‍ തിളങ്ങി; 8 മിനിറ്റ് എഴുന്നേറ്റ് നിന്ന് കൈയടിച്ച് പ്രേക്ഷകര്‍

വാക്കിൻ ഫീനിക്സ് നായകനായി എത്തുന്ന ജോക്കർ സിനിമയ്ക്ക് വെനീസ് ചലച്ചിത്രമേളയിൽ വൻ വരവേൽപ്. ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം എട്ട് മിനിറ്റാണ് ആളുകൾ എഴുന്നേറ്റു നിന്ന് കൈയടിച്ചത്. നായകൻ വാക്കിൻ ഫീനിക്സും പ്രദർശനം കാണാൻ പ്രേക്ഷകർക്കൊപ്പം ഉണ്ടായിരുന്നു. ചിത്രം മേളയിൽ രണ്ടുവട്ടം പ്രദർശിപ്പിച്ചു. ജോക്കർമാരായെത്തി പ്രേക്ഷകരെ വിറപ്പിച്ചജാക്ക് നിക്കോൾസൺ, ഹീത്ത് ലെഡ്ജർ എന്നിവരോട് കിടപിടിക്കുന്ന പ്രകടനമാണ് വാക്കിൻ ഫീനിക്സ് കാഴ്ചവെച്ചിരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നു. മൂന്ന് തവണ ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട നടനാണ് വാക്കിൻ ഫീനിക്സ്. ചിത്രത്തിന്റെ ട്രെയ്ലർ നേരത്തേ പുറത്തിറങ്ങിയിരുന്നു. ബാറ്റ്മാൻ ഇല്ലാതിരുന്നിട്ടും ജോക്കറെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആർതർ ഫ്ലെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലൻ ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി 23 കിലോ ഭാരമാണ് വാക്കിൻ ഫീനിക്സ് കുറച്ചത്. ടോഡ് ഫിലിപ്സാമാണ്ചിത്രം ഒരുക്കിയിരിക്കുന്നത്. Joker gets standing ovation: pic.twitter.com/NjsgFZAvhl — Comic Book Talk (@ComicBooksTalk) August 31, 2019 സ്റ്റാൻഡ്അപ്പ് കൊമേഡിയനായ ആർതർ ഫ്ലെക്ക് എന്ന കഥാപാത്രത്തെയാണ് വാക്കിൻ ഫീനിക്സ് അവതരിപ്പിക്കുന്നത്. വളരെ ദരിദ്രമായ പശ്ചാത്തലത്തിൽ കോമാളി വേഷം കെട്ടി ജീവിക്കുന്ന അമ്മയെ പരിപാലിക്കാൻ പോലും ശേഷിയില്ലാതെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടുന്ന ആർതർ ഫ്ലെക്ക് ഒരു പോലെ നായകനായും വില്ലനായും ചിത്രത്തിൽ തിളങ്ങുന്നു. ജാക്ക് നിക്കോൾസൺ, ഹീത്ത് ലെഡ്ജർ തുടങ്ങിയവരുമായി താരതമ്യം ചെയ്യപ്പെടുമോ എന്ന ആശങ്കകളൊന്നും വാക്കിൻ ഫീനിക്സിനെ അലട്ടുന്നില്ല. അകാലത്തിൽ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കർ എന്ന കഥാപാത്രമാണ്. ഡാർക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളി അക്ഷരാർഥത്തിൽ ലോകത്തെ വിറപ്പിച്ചു. വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി. എന്നാൽ, തന്റെ കഥാപാത്രത്തെ ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് കാണാനുള്ള ഭാഗ്യം ലെഡ്ജർക്കുണ്ടായില്ല. നടൻ മരിച്ച് ആറ് മാസത്തിനുശേഷമാണ് കഥാപാത്രം വെള്ളിത്തിരയിലെത്തിയത്. എങ്കിലും ഓസ്കർ അവാർഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോക സിനിമയിലും പ്രേക്ഷക മനസ്സിലും അമരനായി ലെഡ്ജർ. ലെഡ്ജറിന്റെ മരണത്തിന് കാരണം ജോക്കറാണെന്നുള്ള തരത്തിൽ ധാരാളം കോൺസ്പിരസി തിയറികളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ലെഡ്ജറും ഫീനിക്സും 2016 ൽ പുറത്തിറങ്ങിയ സൂയിസൈഡ് സ്ക്വാഡ് എന്ന ചിത്രത്തിൽ ജറെഡ് ലെറ്റോ ജോക്കറായി വേഷമിട്ടിരുന്നു. ഇതിനെതിരേ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ലെഡ്ജറുമായുള്ള താരതമ്യമായിരുന്നു ജറെഡ് ലെറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. Content Highlights:Joker Movie, Joaquin phoenixgets huge applause in Venice film festival, Heath Ledger, Dark Knight,Jack Nicholson, Batman

from movies and music rss https://ift.tt/34nkE3x
via IFTTT

No comments:

Post a Comment