Wednesday, September 4, 2019

നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ട നിമിഷം; മനസ്സു തുറന്ന് സയനോര

നിറത്തിന്റെ പേരിൽ തനിക്ക് ഒരു കാലത്ത് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംഗീത സംവിധായികയും ഗായികയുമായ സയനോര. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സയനോര അനുഭവം തുറന്ന് പറഞ്ഞത്. തന്നെ അറിയുന്നവർ എല്ലാവരും ഈ സംഭവം അറിഞ്ഞിരിക്കണം എന്ന് കരുതിയാണ് തുറന്ന് പറയുന്നതെന്ന് സയനോര ചൂണ്ടിക്കാട്ടുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെ ഒരു കുട്ടിയെ കണ്ടു. സ്നേഹത്തോടെ കുഞ്ഞിനെ കൊഞ്ചിക്കാൻ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചിൽ. കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് മനസ്സിലായില്ല. എന്താണ് കരയുന്നതെന്നു ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് അത്ര ഇഷ്ടമല്ലത്രേ. ഈ സംഭവം വളരെയധികം വേദനിപ്പിച്ചു. അമ്മയുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. അങ്ങനെയൊന്നും ഒരിക്കലും ഒരാളോടും പറയാൻ പാടില്ലാത്തതാണ്. അപമാനിക്കുന്ന രീതിയിൽ പറഞ്ഞതാണെന്ന് എനിക്ക് തോന്നി. ആ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല- സയനോര പറഞ്ഞു. നിറം കറുത്തതായതിനാൽ കുട്ടിക്കാലം മുതൽ ഞാൻ ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്. ഇപ്പോൾ ഈ നിലയിൽ ആയിട്ടു പോലും ഇങ്ങനെ ഒരുപാട് കാര്യങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. എനിക്ക് കുഞ്ഞു പിറന്നപ്പോൾ ഞാൻ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞ് ആരെ പോലെയാണ് കാണാൻ എന്നാണ് ഭർത്താവിനോട് ചോദിച്ചത്. തന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികൾക്ക് ഉണ്ടാവരുതെന്നായിരുന്നു ആഗ്രഹം കൊണ്ടായിരുന്നു അങ്ങനെ ചോദിച്ചത്. ഇന്നു ഞാൻ മനസ്സിലാക്കുന്നു നിറമല്ല ഒന്നിന്റെയും അടിസ്ഥാനം. അതുകൊണ്ടു തന്നെ കുത്തുവാക്കുകൾ കേട്ടാൽ ഇനി തളരില്ല- സയനോര പറഞ്ഞു. Content Highlights:Sayanora Philip singer music director talks about racism, black color,color discrimination in ourSociety

from movies and music rss https://ift.tt/30WTjDd
via IFTTT

No comments:

Post a Comment