സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ വ്യക്തിയാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ ഗർഭാവസ്ഥയിലുളള ചിത്രങ്ങളും വീഡിയോകളും പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങൾ ഈ ചിത്രങ്ങൾ എടുത്ത് വാർത്തയാക്കുന്നതും പതിവാണ്. എന്നാൽ തന്റെ ഗർഭകാലം ആഘോഷമാക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന ഈ ഉത്സാഹം തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ എന്ന് പേളി ചോദിക്കുകയാണിപ്പോൾ. ഫെയ്സ്ബുക്കിലൂടെയാണ് നടിയുടെ ചോദ്യം. ഗർഭാവസ്ഥയിൽ ഞാൻ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാക്കുന്നതായി കണ്ടു. നന്ദിയുണ്ട്. ഇതുപോലെ, നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുന്ന എന്റെ ആദ്യ ബോളിവുഡ് ചിത്രം ലുഡോ ഒന്ന് പ്രൊമോട്ട് ചെയ്ത് തരാൻ പറ്റുമോ? എന്റെ ഗർഭകാലം പങ്കുവെയ്ക്കാൻ കാണിക്കുന്ന ഉത്സാഹം ഇതിനുവേണ്ടിക്കൂടി ഉപയോഗിച്ചാൽ വലിയ ഉപകാരമായിരുന്നു- പേളി കുറിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് പേളി മാണി വേഷമിട്ട ഹിന്ദി ചിത്രം ലൂഡോ പുറത്തിറങ്ങിയത്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം പ്രദർശനത്തിലുള്ളത്. അനുരാഗ് ബസുവാണ് ചിത്രം സംവിധാനം ചെയ്തതിരിക്കുന്നത്. രാജ് കുമാർ റാവു, അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, ഫാത്തിമ സന ഷെയ്ക്ക്, പങ്കജ് ത്രിപതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. All the Online News channels using the pics I share On my social media handles to talk about my Pregnancy... Thank... Posted by Pearle Maaney onFriday, 20 November 2020 Content Highlights:Pearle Maaney asks onlie media to promote her film Ludo instead her pregnancy photos
from movies and music rss https://ift.tt/2UOeMww
via
IFTTT
No comments:
Post a Comment