Friday, November 20, 2020

പാര്‍വതിയുടെ രാജി അംഗീകരിച്ചു, ബിനീഷിനെ പുറത്താക്കിയില്ല, പകരം വിശദീകരണം തേടും

കൊച്ചി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ അമ്മ യോഗത്തിൽ തീരുമാനം. യോഗം ആരംഭിച്ചപ്പോൾ തന്നെ ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ട് അംഗങ്ങൾക്ക് രണ്ട് നീതി എന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന ആവശ്യം. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗം ബിനീഷിനോട് വിശീകരണം തേടാനാണ് ഒടുവിൽ തീരുമാനിച്ചത്. യോഗം നടി പാർവതി തിരുവോത്തിന്റെ അമ്മയിൽ നിന്നുളള രാജിയും അംഗീകരിച്ചു. ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കൽ, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമർശം, പാർവതിയുടെ രാജി, ഗണേഷ് കുമാർ എം.എൽ.എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു. 2009 മുതൽ ബിനീഷ് കോടിയേരിക്ക് അമ്മയിൽ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉളളത്. അമ്മയുടെ നിയമാവലി അനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാൻ അനുവാദമുളളത്. Content Highlights:Amma to seek explanation from Bineesh Kodiyeri, Parvathy Resignation

from movies and music rss https://ift.tt/2HoRhY0
via IFTTT

No comments:

Post a Comment