Friday, November 20, 2020

അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല; മുന്‍കാമുകന് കോടതി വിലക്ക്

ചെന്നൈ: അമല പോളിന്റെ ചിത്രം സമൂഹ മാധ്യത്തിൽ പങ്കുവയ്ക്കുന്നതിൽ മുൻ കാമുകൻ ഭവ്നിന്ദർ സിംഗിന് വിലക്ക്. ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച രംഗങ്ങൾ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമല പോൾ ഭവ്നിന്ദർ സിംഗിനെതിരേ മാനനഷ്ടക്കേസ് നൽകിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് അമല കേസ് ഫയൽ ചെയ്തത്. കേസുമായി ബന്ധപ്പെട്ട മറ്റു നടപടികൾ ഡിസംബർ 22 ലേക്ക് മാറ്റി. ഗായകനായ ഭവ്നിന്ദർ സിംഗ് കുറച്ചു നാളുകൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇത് വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഭവ്നിന്ദർ സിംഗ് അവ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു. Content Highlights:Madras High Court stays Bhavninder Singh from posting Amala Paul pics on social media

from movies and music rss https://ift.tt/36V81yL
via IFTTT

No comments:

Post a Comment