Friday, November 20, 2020

ആശാശരത്തിന്റെ മകള്‍ ഉത്തര ശരത്തും സിനിമയിലേക്ക്

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് സംവിധായകൻ മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എഴുപുന്നയിൽ തുടങ്ങി. ആശാശരത്തും മകൾ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങിൽ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോൺപോൾ, സുധീർ കരമന തുടങ്ങിയവരും പങ്കെടുത്തിരുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ബെൻസി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. കഴിഞ്ഞ വർഷത്തെ കേരള സ്റ്റേറ്റ് അവാർഡ് ജേതാക്കളായ കെഞ്ചിരയുടെ ടീം തന്നെയാണ്ഈ സിനിമയുടെ പിന്നിലും. ക്യാമറപ്രതാപ് വി നായർ, ചമയം അശോകൻ ആലപ്പുഴ, എഡിറ്റിങ് മനോജ് കണ്ണോത്ത് എന്നിവർ നിർവഹിക്കുന്നു. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.സുമേരൻ (പി.ആർ.ഒ.) ഖെദ്ദയുടെ പൂജയിൽ നിന്നും അമീബ, ചായില്യം എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്തിട്ടുള്ള മറ്റു രണ്ട് ചിത്രങ്ങൾ. Content Highlights:Asha Sharath daughter uthara saraths debut Movie Kheda Manoj Kana

from movies and music rss https://ift.tt/3kZ8sxb
via IFTTT

No comments:

Post a Comment