നോബിൾ പീറ്റർ സംവിധാനം ചെയ്തടൈം എന്ന മ്യൂസിക് വീഡിയോ ശ്രദ്ധനേടുന്നു. വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകനായ ഹാൻസ് സിമ്മറും, സോണി മുസിക്കും കൂടി നടത്തിയ മ്യൂസിക് വീഡിയോ എന്റർ ദ വേൾഡ് ഓഫ് ഹാൻസ് സിമ്മർ മത്സരത്തിന്റെ ഭാഗമായാണ് മ്യൂസിക് വീഡിയോ ഒരുക്കിയത്. ക്രിസ്റ്റഫർ നോളന്റെ ഇൻസേപ്ഷനിലെ ഹാൻസ് സിമ്മർ ചിട്ടപ്പെടുത്തിയ ടൈം ആണ് നോബിൾ പീറ്റർ തന്റെ മ്യൂസിക് വീഡിയോക്ക് തിരഞ്ഞെടുത്തത്.കോവിഡ് കാലത്തെ പിരിമിതികൾക്കിടെ വീഡിയോ കോൺറൻസിലൂടെയാണ് നോബിൾ പീറ്റർ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത്. ഓസ്ട്രേലിയയിലായിരുന്നു ചിത്രീകരണം. സാമന്തയാണ് മ്യൂസിക് വീഡിയോയിലെ കേന്ദ്രകഥാപാത്രം. സാമന്തയുടെയും ഭർത്താവ് അലക്സിന്റെയും ജീവിതവും അതിൽ സാമന്ത അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളുമാണ് പ്രമേയം. സാമന്തയുടെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായി. സാമന്ത ഒരു ഡോക്ടറും അലക്സ് ഒരു ഐ.ടി പ്രൊഫഷണലുമാണ്. അവർ തിരക്കുള്ള നഗരത്തിലാണ് താമസിക്കുന്നത്. ഓടിപ്പോകുന്ന നഗര ജീവിതത്തിന്റെ ഒറ്റപ്പെടലിലൂടെ സാമന്ത നാശത്തിലാകുന്നു. അലക്സിന്റെ വേഗതയേറിയ ജീവിതത്തോടൊപ്പം എത്തുവാൻ അവൾക്ക് കഴിയുന്നില്ല. അവളുടെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നോട്ട് പോകാൻ അവൾ ആഗ്രഹിക്കുന്നു. എന്നാൽ അലക്സിന്റെ ആധിപത്യ സ്വഭാവം അവളെ നിരുത്സാഹപ്പെടുത്തുന്നു. അവർ പലപ്പോഴും തർക്കങ്ങളിലും വഴക്കുകളിലും ഏർപ്പെടുന്നു. വളരെ കാര്യക്ഷമമായി പ്രതികരിക്കാൻ സാമന്തയ്ക്ക് കഴിയില്ല. പതുക്കെ, ഗാർഹിക പീഡനത്തിന്റെയും ഏകാന്തതയുടെയും ഫലമായി സാമന്ത വിഷാദത്തിൽ അകപെടുന്നു. ഇതിൽ നിന്നെല്ലാമുള്ള സാമന്തയുടെ അതിജീവനമാണ് മ്യൂസിക് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ മ്യൂസിക് വീഡിയോയുടെ ചിത്രീകരണം. ഈ കോവിഡ് വേളയിൽ വളരെ ക്രിയാത്മകമായി ഷൂട്ട് ചെയ്യണം എന്ന് വിചാരിച്ചു. പുറത്തു മറ്റു രാജ്യത്തേക്ക് പോകാൻ പറ്റാത്ത സാഹചര്യം ആയിരുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി സംവിധാനം ചെയ്യാൻ തീരുമാനിച്ചു. അതിനാൽ തന്നെ ഓസ്ട്രേലിയയിലെ പെർത്ത് എന്ന നഗരത്തിൽ ഷൂട്ട് ചെയ്യാം എന്നു തീർച്ചയാക്കി. അവിടെ ക്രൂവിനെ കണ്ടെത്തുകയും വളരെ വ്യക്തമായ പ്രീ പ്ലാൻ കൊണ്ട് ഞാൻ ഇവിടെ കൊച്ചിയിൽ ഇരുന്നു കൊണ്ട് കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് വിഡിയോ കോൺഫറൻസിന്റെ സഹായത്തോടെ ചിത്രീകരണം പൂർത്തിയാക്കി. ഗൂഗിൾ ഡ്രൈവ് വഴി ദൃശ്യങ്ങൾ കൈമാറി, കൊച്ചിയിൽ പോസ്റ്റ് പ്രോഡക്ഷൻ പൂർത്തിയാക്കി. കോവിഡ് സമയത്തിന്റെ വളരെ വലുതായ പരിമിതികൾക്ക് നടുവിൽ നിന്നുകൊണ്ട് തന്നെ ഒടുവിൽ ടൈം എന്ന മ്യൂസിക് വീഡിയോ പ്രക്ഷകരിലേക്ക് എത്തിയിരിക്കുന്നു- നോബിൾ പറഞ്ഞു. മിലി ഹിഗ്ഗിൻസ്, കറിഗ് ജെൻകിൻസ് എന്നിവരാണ് അഭിനേതാക്കൾ. നിർമാണം- ഫിലിം നൈറ്റ് സ്റ്റുഡിയോസ്, ഛായാഗ്രഹണം- മിഥുൻ റോയ് മുക്കത്ത്, എഡിറ്റിങ്- ജിബിൻ ജോർജ്ജ്, കളറിങ്- ജിതിൻ ജോർജ്ജ്, മേക്കപ്പ്- സ്റ്റാൻസി റൂത്ത് ബ്രൈഡ്, ആർട്ട്- ബിനു റെജി, സ്റ്റോറിബോർഡ്- കിരൺ വി നാഥ്, ഡിസൈൻ- ശ്രീരാജ് രാജൻ, സഹഛായാഗ്രാഹകൻ- ആൽബിൻ റോയ്, ലൊക്കേഷൻ- ബിനു പിള്ളൈ. Content Highlights:Time Hans Zimmer Noble Peter Enter The World Of HansZimmer Noble Peter music Video
from movies and music rss https://ift.tt/35PScKo
via
IFTTT
No comments:
Post a Comment