ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് നടൻ വിജയ് സേതുപതി. വിഷയത്തിൽതീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടൻ ഗവർണർക്കു കത്തയച്ചു. ഗവർണർക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജൻസിയുടെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വർഷം അറിയിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യർഥിക്കുന്നു. അർപ്പുതമ്മാളിന്റെ (പേരറിവാളന്റെ മാതാവ്) 29 വർഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. വിജയ് സേതുപതി ഫേസ്ബുക്ക് വിഡിയോയിലൂടെ ആവശ്യപ്പെട്ടു കേസിൽ നേരിട്ടു പങ്കില്ലാതിരുന്നിട്ടും കഴിഞ്ഞ വർഷങ്ങളായി ജയിലിൽ കഴിയുന്ന പേരറിവാളനെ വിട്ടയയ്ക്കണമെന്നു വിജയ് സേതുപതിയെ കൂടാതെ സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, എന്നിവർ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധത്തെ തുടർന്ന് തന്റെ പത്തൊൻപതാമത്തെ വയസ്സിലാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. കേസിൽ ആദ്യം വധശിക്ഷ ലഭിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്തു. കേസിലെ മറ്റു പ്രതികളായ മുരുകൻ, ശാന്തൻ എന്നിവരോടൊപ്പമാണ് പേരറിവാളനും ജയിലിൽ കഴിയുന്നത്. Content Highlights:Vijay Sethupathi request for the Release of A G Perarivalan Rajiv Gandhi Assassination Convicted
from movies and music rss https://ift.tt/392DZvv
via
IFTTT
No comments:
Post a Comment