വെള്ളിത്തിരയിലെ തന്റെ ആദ്യ അമ്മയെ 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി നടൻ കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തുന്നത്. ജയറാം നായകനായെത്തിയ ചിത്രത്തിൽ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി ഗോപാലസ്വാമിയെയാണ് കാളിദാസ് വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ച്ചയുടെ വിശേഷം ലക്ഷ്മി ഗോപാലസ്വാമിയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. പുതിയ ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. ' കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ എന്റെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുള്ള കരിയറിനായുള്ള പ്രാർത്ഥനകളും ആശംസകളും' .-കാളിദാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലക്ഷ്മി കുറിച്ചു. വിനിൽ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സൈജുകുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി ഷോൺ റോമി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. with love and affection for my dear Kalidas, who made his debut in our most famous kochu kochu santhosangal as my little... Posted by Lakshmi Gopalaswamy onMonday, 29 March 2021 Content Highlights : Kalidas Jarayam And Lakshmi Gopalaswamy Met after 21 years Kochu Kochu Santhoshangal Movie Jayaram Sathyan Anthikkad
from movies and music rss https://ift.tt/3sTbXtP
via
IFTTT
No comments:
Post a Comment