സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് പലതരത്തിലുള്ള അതിക്രമങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇൻബോക്സുകളിലും കമന്റ് ബോക്സുകളിലും അശ്ലീലം വിസർജ്ജിക്കുന്നവരെ പലപ്പോഴും അവർ അവഗണിക്കും. എന്നാൽ ഒരു പരിധിവിടുമ്പോൾ ചിലരെങ്കിലും ശക്തമായി പ്രതികരിക്കും. അത്തരത്തിൽ ഒരു പ്രതികരണത്തിന് മുതിർന്നിരിക്കുകയാണ് പ്രിയാമണി. നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സൈലിങ് മാൻ എന്ന ഐഡിയിൽ നിന്നാണ് കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രിയാമണി ഇങ്ങനെക്കുറിച്ചു. ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവർ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം- പ്രിയാമണി കുറിച്ചു. പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി വേഷമിട്ട മലയാള ചിത്രം. ഇപ്പോൾ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിലാണ് പ്രിയാമണി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. Content Highlights:Priyamanis fitting Reply To Netizen Who Asked Nude Photoon Instagram
from movies and music rss https://ift.tt/31C8dRg
via
IFTTT
No comments:
Post a Comment