Tuesday, March 30, 2021

'മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്'; വാർഷികത്തിൽ ഭ​ദ്രന് ലാലിന്റെ സന്ദേശം

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ സ്ഫടികം പുറത്തിറങ്ങിയിട്ട് 26 വർഷം.. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയും കർക്കശക്കാരനായ ചാക്കോ മാഷും തുളസിയുമെല്ലാം ഇന്നും ആരാധകരുടെ മനസിൽ ജീവിക്കുന്നു. ഇപ്പോഴിതാ, സ്ഫടികത്തിന്റെ 26-ാം വാർഷികത്തിൽ സംവിധായകൻ ഭദ്രനെ സ്നേഹം അറിയിക്കുകയാണ് മോഹൻലാൽ. “ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ ' മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്' എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് ജ്യോമെട്രിക്സ് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4കെ ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും,” മോഹൻലാലിന്റെ സന്ദേശം പങ്കുവച്ച് ഭദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 1995 മാർച്ച് 30 നാണ് സ്ഫടികം പുറത്തിറങ്ങിയത്. ചിത്രം ഡിജിറ്റൽ ഫോർമാറ്റിൽ റീ റിലീസ് ചെയ്യാൻ പോവുകയാണെന്ന് സംവിധായകൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ "മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് "എന്ന് എന്നെ... Posted by Bhadran Mattel onTuesday, 30 March 2021 Content Highlights : Spadikam celebrates 26 years Mohanlal Badran Thilakan Urvashi aaduthoma

from movies and music rss https://ift.tt/3dhRxUH
via IFTTT

No comments:

Post a Comment