ചെന്നൈ: തമിഴ് നടൻ തീപ്പെട്ടി ഗണേശൻ (കാർത്തിക്) അന്തരിച്ചു. അസുഖബാധിതനായി മധുരൈ സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംവിധായകൻ സീനു രാമസ്വാമിയാണ് മരണവാർത്ത പങ്കുവച്ചത്. "എൻറെ ചിത്രങ്ങളിൽ അഭിനയിച്ച തീപ്പെട്ടി ഗണേശൻ എന്ന കാർത്തിക്കിൻറെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ ഗണേശാ", സീനു രാമസാമി ട്വീറ്റ് ചെയ്തു. സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ഗണേശൻ അവസാനമായി വേഷമിട്ടത്. எனது படங்களில் நடித்து வந்த சிறந்த நடிகன் தம்பி கார்த்தி என்ற தீப்பெட்டி கணேசன் உடல்நலக்குறைவு காரணமாக மதுரை இராஜாஜி அரசு மருத்துவமனையில் காலமான செய்தி கேட்டு உள்ளம் கலங்கினேன்.அன்புநிறை இதய அஞ்சலி கணேசா.. pic.twitter.com/TWQIHHgElt — R.Seenu Ramasamy (@seenuramasamy) March 22, 2021 ബില്ല 2, തേൻമേർക്കു പരുവക്കാട്ര്, നീർപ്പറവൈ, കോലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. മലയാളചിത്രം ഉസ്താദ് ഹോട്ടലിലും വേഷമിട്ടു. . ലോക്ക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാർത്തി തന്റെ സാഹചര്യങ്ങൾ വിവരിച്ച് കൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. രാഘവ ലോറൻസ്, ഗാനരചയിതാവ് സ്നേഹൻ എന്നിവർ അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു. Content Highlights :Tamil actor Theepetti Ganesan passes away Due to illness Billa 2 Usthad Hotel actor
from movies and music rss https://ift.tt/3lEOSZ2
via
IFTTT
No comments:
Post a Comment