ഒരാളോട് ആകർഷണവും സ്നേഹവും തോന്നുന്നത് തെറ്റല്ല. എന്നാൽ ആ അഭിനിവേശം പരിധികടന്നാലോ. അത് ഇരുകൂട്ടരുടെയും ജീവിതം നശിപ്പിച്ചേക്കാം. അത്തരത്തിലുള്ള ഒരുപാട് ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് ഒബ്സഷൻ ഡാർക്ക് സിഡയേഴ്സ് എന്ന ഡോക്യുമെന്ററി വെബ് സീരീസ്. സ്റ്റോക്കിങിനെ അതിജീവച്ച സ്ത്രീകളും പുരുഷൻമാരും അവരുടെ കഥ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഈ വെബ് സീരീസിലൂടെ. സ്റ്റോക്കിങ് എന്ന ഇംഗ്ലീഷ് വാക്കിനെ പൂവാലശല്യം എന്നൊക്കെ മലയാളത്തിൽ പറയും. സിനിമയിലും മറ്റും അത് തമാശയായും പ്രണയം നേടിയെടുക്കാനുള്ള മാർഗ്ഗമായും അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാൽ പൂവാലശല്യം വെറും തമാശയല്ലെന്ന് കാണിച്ച് തരികയാണ് ഈ സീരീസ്. ഒക്ടോബർ കമ്പനി എന്ന ബ്രിട്ടീഷ് പ്രൊഡക്ഷൻ കമ്പനി 2013 ലാണ് ഈ സീരീസ് പ്രഖ്യാപിക്കുന്നത്. 2014 ൽ ആദ്യ സീസൺ പുറത്തിറങ്ങി. 2020 ൽ അവസാന സീസണും. അഞ്ച് സീസണിൽ ഒരുക്കിയിരിക്കുന്ന ഈ വെബ് സീരീസിൽ 42 വ്യക്തികളാണ് അവരുടെ കഥ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്. നെറ്റ്ഫ്ളിക്സിൽ അഞ്ച് സീസണും കാണാൻ സാധിക്കും. Content Highlights:Obsession: Dark Desires documentary, web series on stalking, Netflix
from movies and music rss https://ift.tt/3cSgR3j
via
IFTTT
No comments:
Post a Comment