Wednesday, March 24, 2021

ആക്ഷന്‍ പാക്ക്ഡ് സുല്‍ത്താന്‍ ട്രെയ്‌ലര്‍ കാണാം

കാർത്തി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുൽത്താൻ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. രശ്മിക മന്ദാന, നെപ്പോളിയൻ, ലാൽ, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമാണം. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ഫോർച്യൂൺ സിനിമാസാണ്. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താൻ ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ്. ഏപ്രിൽ 2നാണ് സുൽത്താൻ റിലീസ് ചെയ്യുക. Content Highlights: Sulthan Official Trailer Karthi Rashmika, Vivek - Mervin, Bakkiyaraj, Kannan, Lal, Napoleon

from movies and music rss https://ift.tt/3ckezej
via IFTTT

No comments:

Post a Comment