നടൻ മോഹൻലാലിന്റെ നാല് പതീറ്റാണ്ടോളം നീണ്ട കരിയറിൽ ഒരു സുപ്രധാന അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു. നടൻമാരായ മമ്മൂട്ടി, പൃഥ്വിരാജ്, സംവിധായകരായ സിബി മലയിൽ, ഫാസിൽ തുടങ്ങി ഒട്ടനവധിപേർ ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലിന്റെ കുടുംബവും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ മോഹൻലാലിന്റെ ഭാര്യ സുചിത്രയും സംസാരിച്ചു. പൊതുവേദികളിൽ അധികം സംസാരിക്കാൻ താൽപര്യമില്ലാത്ത താൻ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിർബന്ധപ്രകാരമാണ് സംസാരിച്ചതെന്ന് സുചിത്ര പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാൻ ഒരു ലോ പ്രൊഫൈൽ ബാക്ക് സീറ്റ് എടുക്കാൻ തീരുമാനിച്ച് മാറിനിൽക്കുകയായിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹൻലാലിൽ) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാൻ ഒടുവിൽ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ (മോഹൻലാൽ) ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹം എല്ലാം നേടി. ഒരു സംവിധായകൻ എന്ന നിലയിൽ പുതിയ ഒരു തുടക്കമാണിത്. ഇന്ന് എന്തെങ്കിലും സംസാരിച്ചേ മതിയാകൂ എന്ന് തോന്നി. നവോദയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതും വില്ലനായി. അന്ന് ഞാൻ അദ്ദേഹത്തെ വെറുത്തു. വില്ലനായി അദ്ദേഹം അഭിനയിച്ചപ്പോഴെല്ലാം ഞാൻ അദ്ദേഹത്തെ വെറുത്തു. അങ്ങനെ വെറുപ്പ് തോന്നിയതിന് കാരണം, അദ്ദേഹം ചെയ്യുന്ന ജോലിയിൽ നല്ലതായത് കൊണ്ടുമാത്രമാണ്. നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങൾ വിവാഹിതരായി. ഇന്ന് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. ബോറോസ് സംവിധാനം ചെയ്യാനുള്ള മോഹൻലാലിന്റെ തീരുമാനംനല്ലതാണെന്നും സുചിത്ര പറഞ്ഞു. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹൻലാൽ മാറുമെന്നും സുചിത്ര കൂട്ടിച്ചേർത്തു. Content Highlights:suchitra mohanlal speech about Barroz Movie, Mohanlal
from movies and music rss https://ift.tt/3rik80P
via
IFTTT
No comments:
Post a Comment